---
title: "സഹായങ്ങൾക്ക് നന്ദി ; കൂത്തുപറമ്പിൽ നിന്നും കാണാതായ  പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി"
english_title: "Koothuparamba Missing 10th Class Student Found Anjarakkandy Thanks For Help"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387497/koothuparamba-missing-student-found-anjarakkandy"
published_at: "2026-10-17T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad340cdc04cf_koothuparamba-missing-student-found.jpg"
keywords: ["Koothuparamba Missing Found", "Rims Mehreen Found", "Anjarakkandy", "Koothuparamba Police", "Kerala Missing Girl Found"]
---

# സഹായങ്ങൾക്ക് നന്ദി ; കൂത്തുപറമ്പിൽ നിന്നും കാണാതായ  പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലായിരുന്നു കുട്ടിയെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കൂത്തുപറമ്പ് സ്വദേശിനിയായ റിംസ മെഹ്റിനെയാണ് കാണാതായത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലായിരുന്നു കുട്ടിയെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കൂത്തുപറമ്പ് സ്വദേശിനിയായ റിംസ മെഹ്റിനെയാണ് കാണാതായത്.

കുട്ടിയെ കണ്ടെത്താൻ സഹായംതേടി ബന്ധുക്കൾ കൂത്ത്പറമ്പ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം കുട്ടിയെ കാണാതായ വിവരം പ്രചരിച്ചിരുന്നു.

വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് അഞ്ചരക്കണ്ടിയിൽ നിന്നും ശുഭ വാർത്തയെത്തിയത്.ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു റിംസ മെഹ്‌റിൻ.

English Summary: Missing 10th class student from Koothuparamba found. Police preliminary info says child was at relative's house in Anjarakkandy. Missing girl is Rims Mehreen, native of Koothuparamba. Relatives had contacted Koothuparamba Police seeking help to find child. News of missing had spread on social media. Good news came from Anjarakkandy amid extensive search. Rims Mehreen had left home yesterday morning saying she was going to school.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387497/koothuparamba-missing-student-found-anjarakkandy)