---
title: "കണ്ണൂരിൽ തീവ്ര മഴ മുന്നറിയിപ്പ് ; സംസ്ഥാനത്ത് മഴ കനക്കും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Kerala Heavy Rain Alert Orange Alert 5 Districts Kannur Thiruvananthapuram IMD Warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387493/kerala-heavy-rain-orange-alert-5-districts-kannur"
published_at: "2026-10-17T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf8244e1fed_thulavarsham-arrival-kerala-orange-yellow.jpg"
keywords: []
---

# കണ്ണൂരിൽ തീവ്ര മഴ മുന്നറിയിപ്പ് ; സംസ്ഥാനത്ത് മഴ കനക്കും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര മേഖലകളിലും തീരദേശത്തും ജലാശയങ്ങളുടെ സമീപത്തും താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ലക്ഷദ്വീപിൻ്റെ വടക്കൻ ഭാഗങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

കേരളത്തിൽ ഒക്ടോബർ 21 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

English Summary: Change in rain warning as state likely to receive heavy rain with lightning in coming days. Today rain warning declared in all districts. Orange alert in Thiruvananthapuram, Kannur, Wayanad, Kozhikode, Malappuram districts and yellow alert in other districts. Those living in hilly areas, coastal and near water bodies asked to be extra vigilant. Warning issued due to cyclonic circulation persisting over northern parts of Lakshadweep and nearby areas. Rain to continue in Kerala till October 21, IMD warns of heavy rain and lightning in coming days.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387493/kerala-heavy-rain-orange-alert-5-districts-kannur)