---
title: "ദയവായി ഷെയർ ചെയ്യണം, സഹായിക്കണം ; കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി"
english_title: "Koothuparamba 10th Class Student Missing Rims Mehreen Help Share"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387472/koothuparamba-10th-class-student-missing-rims-mehreen"
published_at: "2026-10-17T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3200b0358f_koothuparamba-10th-class-student-missing-rims-mehreen.jpg"
keywords: ["Koothuparamba Missing", "Missing Student", "Rims Mehreen", "Koothuparamba Police", "Kerala Missing Girl", "Help Share"]
---

# ദയവായി ഷെയർ ചെയ്യണം, സഹായിക്കണം ; കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി

> **Lead Summary:** കൂത്തുപറമ്പ്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് കുടുംബം ആശങ്കയിൽ. കൂത്തുപറമ്പ് സ്വദേശിനിയായ റിംസ മെഹ്റിനെയാണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ സഹായം തേടി ബന്ധുക്കൾ രംഗത്തെത്തി.

## Article Content

കൂത്തുപറമ്പ്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് കുടുംബം ആശങ്കയിൽ. കൂത്തുപറമ്പ് സ്വദേശിനിയായ റിംസ മെഹ്റിനെയാണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ സഹായം തേടി ബന്ധുക്കൾ രംഗത്തെത്തി.

ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു റിംസ മെഹ്‌റിൻ. എന്നാൽ വൈകീട്ടായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി. തുടർന്ന് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ കുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

റിംസ മെഹ്‌റിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൂത്തുപറമ്പ് പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കണമെന്ന് അഭ്യർഥിച്ചു.ബന്ധപ്പെടേണ്ട നമ്പർ: കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ SHO: 9497 98 08 61

English Summary: Family anxious after 10th class student goes missing in Koothuparamba. Missing identified as Rims Mehreen, native of Koothuparamba. She left home yesterday morning saying she is going to school but did not return evening. Relatives searched and filed complaint at Koothuparamba Police. Police inquiry revealed she did not reach school yesterday. Search ongoing. Anyone with information requested to contact Koothuparamba Police Station SHO: 9497 98 08 61

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387472/koothuparamba-10th-class-student-missing-rims-mehreen)