---
title: "ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിന്  70 നാൾ ; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത  ക്രൈംബ്രാഞ്ച്, അന്വേഷണ ചുമതല ഡിവൈഎസ്പി സനിൽ കുമാറിന്"
english_title: "Chokli Shivasurya Missing 70 Days Crime Branch FIR DySP Sanil Kumar Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387459/chokli-shivasurya-missing-70-days-crime-branch-fir-dysp-sanil-kumar"
published_at: "2026-10-17T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad30a879c452_chokli-shivasurya-missing-70-days-crime-branch-fir-dysp-sanil-kumar.jpg"
keywords: ["Chokli Missing", "Shivasurya", "Crime Branch", "DySP Sanil Kumar", "Chokli Police"]
---

# ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിന്  70 നാൾ ; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത  ക്രൈംബ്രാഞ്ച്, അന്വേഷണ ചുമതല ഡിവൈഎസ്പി സനിൽ കുമാറിന്

> **Lead Summary:** ചൊക്ലി: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.

## Article Content

ചൊക്ലി: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.

ചൊക്ലി പൊലീസും എസ്ഐടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിന് കൈമാറിയത്. ശിവസൂര്യ വീട് വിട്ടിട്ട് 70 ദിവസമായിട്ടുണ്ട്.

ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്‍റെ പേരില്‍ ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു

English Summary:

Crime Branch registered FIR and started investigation into disappearance of 17-year-old Shivasurya from Chokli, missing for 70 days. Investigation entrusted to Kannur Unit DySP K Sanil Kumar. Earlier Chokli Police and SIT probed but could not find boy. Case handed over to Crime Branch by Home Minister Ramesh Chennithala on family's request. Shivasurya left home on August 8 after being scolded for buying mobile phone, leaving note saying he is going to Kashi and will merge with God. Chokli Police and special team had searched across Kerala.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387459/chokli-shivasurya-missing-70-days-crime-branch-fir-dysp-sanil-kumar)