---
title: "പാറാട് റെയ്ഞ്ച് മുസാബഖ ഇസ്‌ലാമിക കലാമേള  17, 18 തീയതികളിൽ ; ശനിയാഴ്ച 4.30 ന് വിളംബര ജാഥ"
english_title: "Parat Range Musabaka Islamic Arts Festival Oct 17 18 Vilambara Jatha"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387434/parat-range-musabaka-islamic-arts-fest-oct-17-18-vilambara-jatha"
published_at: "2026-10-17T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2e84bce54c_parat-range-musabaka-islamic-arts-fest-oct-17-18-vilambara-jatha.jpg"
keywords: []
---

# പാറാട് റെയ്ഞ്ച് മുസാബഖ ഇസ്‌ലാമിക കലാമേള  17, 18 തീയതികളിൽ ; ശനിയാഴ്ച 4.30 ന് വിളംബര ജാഥ

> **Lead Summary:** പാറാട്: എസ്.കെ.ജെ.എം. പാറാട് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുസാബഖ ഇസ്‌ലാമിക കലാമേള ഒക്ടോബർ 17, 18 തീയതികളിൽ പാലക്കൂൽ മഅ്ദനുൽ ഉലൂം മദ്റസയിലെ മർഹൂം ടി.എസ്. ഇബ്രാഹീം കുട്ടി ഉസ്താദ് നഗറിൽ നടക്കും.

## Article Content

പാറാട്: എസ്.കെ.ജെ.എം. പാറാട് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുസാബഖ ഇസ്‌ലാമിക കലാമേള ഒക്ടോബർ 17, 18 തീയതികളിൽ പാലക്കൂൽ മഅ്ദനുൽ ഉലൂം മദ്റസയിലെ മർഹൂം ടി.എസ്. ഇബ്രാഹീം കുട്ടി ഉസ്താദ് നഗറിൽ നടക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുഅല്ലിം–വിദ്യാർഥി ഫെസ്റ്റോടെ പരിപാടികൾ ആരംഭിക്കും. വൈകിട്ട് 4.30ന് ഈസ്റ്റ് എലാങ്കോട് അൻസാറുൽ ഇസ്‌ലാം മദ്റസയിൽനിന്ന് വിളംബര റാലി ആരംഭിക്കും. തുടർന്ന് കലാമേളയുടെ ഭാഗമായി 18 പതാകകൾ റെയ്ഞ്ച് മദ്റസാ ഭാരവാഹികൾ ഉയർത്തും. ഉദ്ഘാടന സംഗമം സയ്യിദ് മുഹമ്മദ് സനാഉല്ല ബാഅലവി തങ്ങൾ പാനൂർ ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച രാവിലെ 11ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോയോട് പി.പി. ഉമർ മുസ്‌ലിയാർക്ക് എസ്.കെ.ജെ.എം., എസ്.കെ.എം.എം.എ. പാറാട് റെയ്ഞ്ചുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. മദ്റസാ അധ്യാപന രംഗത്ത് 30 വർഷം സേവനം പൂർത്തിയാക്കിയ മുഅല്ലിമീങ്ങളെ ആദരിക്കും.

സമാപന സംഗമത്തിൽ എം.എൽ.എ., പാനൂർ എസ്.ഐ., എസ്.കെ.ജെ.എം., എസ്.കെ.എം.എം.എ. ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.13 മദ്രസകളിൽ നിന്നായി 500 ഓളം മൽസരാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന്

എസ്.കെ.ജെ.എം. പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഫൈസി, ട്രഷറർ അഷ്റഫ് ഹാജി പാലത്തായി, സെക്രട്ടറി മുഹമ്മദ് ഷാഫി റഹ്മാനി വേങ്ങൂർ, എസ്.കെ.എം.എം.എ. പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് ഹാജി, പറമ്പത്ത് മഹ്മൂദ് ഹാജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

English Summary: SKJM Parat Range Musabaka Islamic Arts Festival will be held on October 17, 18 at Palakkool Ma'danul Uloom Madrasa, Marhoom TS Ibrahim Kutty Usthad Nagar. Programs begin Saturday 2 pm with Muallim-Student Fest. Vilambara rally at 4.30 pm from East Elankode Ansarul Islam Madrasa. 18 flags to be hoisted by Range Madrasa office bearers. Inaugural meet by Sayyid Muhammed Sanaulla Baalavi Thangal Panoor. On Sunday 11 am, reception for newly elected Samastha Kerala Jamiatul Ulama Secretary Koyode PP Umar Musliyar by SKJM, SKMMA Parat Ranges. Felicitation of Muallims completing 30 years. MLA, Panoor SI, district leaders to attend closing meet. Around 500 participants from 13 madrasas, said SKJM President KT Muhammed Faizy, Treasurer Ashraf Haji Palathayi, Secretary Muhammed Shafi Rahmani Vengoor, SKMMA President TT Kunhammad Haji, Parambath Mahmood Haji at press meet.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387434/parat-range-musabaka-islamic-arts-fest-oct-17-18-vilambara-jatha)