---
title: "കൂത്ത്പറമ്പിൽ ക്ഷേത്രത്തിൽ നിന്നും  3 ചാക്ക് തേങ്ങ മോഷ്ടിച്ച സംഭവത്തിൽ ട്വിസ്റ്റ് ; പിന്നിൽ രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ  14 കാരൻ"
english_title: "Koothuparamba Temple Coconut Theft 14 Year Old Boy Arrested CCTV"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387432/koothuparamba-temple-3-sack-coconut-theft-14-year-old-boy"
published_at: "2026-10-17T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad2e8b57944d_koothuparamba-temple-3-sack-coconut-theft-14-year-old-boy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ക്ഷേത്രത്തിൽ നിന്നും  3 ചാക്ക് തേങ്ങ മോഷ്ടിച്ച സംഭവത്തിൽ ട്വിസ്റ്റ് ; പിന്നിൽ രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ  14 കാരൻ

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 14കാരൻ. സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ കുട്ടിയാണ് മോഷണം നടത്തിയത്. ഭണ്ഡാരം തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ക്ഷേത്ര വളപ്പിൽ വെച്ചിരുന്ന 3 ചാക്ക് തേങ്ങയുമായി മുങ്ങുകയായിരുന്നു.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 14കാരൻ. സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ കുട്ടിയാണ് മോഷണം നടത്തിയത്. ഭണ്ഡാരം തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ക്ഷേത്ര വളപ്പിൽ വെച്ചിരുന്ന 3 ചാക്ക് തേങ്ങയുമായി മുങ്ങുകയായിരുന്നു.

കഴിഞ്ഞ പുലർച്ചെയാണ് പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽമോഷണം നടന്നത്. പുലർച്ചെ 1.30ന് എത്തി ആദ്യം ഭണ്ഡാരത്തിന് അടുത്തെത്തി. പൂട്ട് തുറക്കാൻ പല തവണ ശ്രമിച്ചു. നടക്കാതെ വന്നതോടെ അവിടെ നിന്ന് മാറി. അപ്പോഴാണ് ചടങ്ങുകൾക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങ കാണുന്നത്. അതെടുത്ത്കടന്നു.

ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് തേങ്ങ കടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറന്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്ക്ഷേത്രത്തിലെത്തിയത് രണ്ട് ദിവസം മുന്പ് വീട് വിട്ടിറങ്ങിയ 14കാരനാണെന്ന് വ്യക്തമായത്. കുട്ടിയെ കണ്ടെത്തി. വീട് വിട്ടപ്പോൾ സമീപത്തുനിന്ന് ഒരുസൈക്കിളും, ഫോണും കുട്ടി മോഷ്ടിച്ചിരുന്നു

English Summary:

Twist in theft of 3 sacks of coconuts from temple in Koothuparamba - accused is 14-year-old boy who left home two days ago. The boy attempted to open the temple hundi at Thiruvancherikavu Mahadeva Temple, Pazhayanirath, Koothuparamba at 1.30 am. When failed, he took 3 sacks of coconuts kept for rituals and escaped in an autorickshaw passing by. Koothuparamba Police identified him through CCTV footage. Boy also stole a cycle and phone from nearby when he left home.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387432/koothuparamba-temple-3-sack-coconut-theft-14-year-old-boy)