---
title: "പാനൂർ ടൗണിൽ പട്ടാപ്പകൽ വേറിട്ട മോഷണം ; കടയ്ക്ക് പുറത്ത് വിൽപ്പനക്ക് വച്ച മിക്സി എടുത്തു കൊണ്ടുപോയി"
english_title: "Panoor Daylight Theft Mixer Stolen Shop CCTV Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387396/panoor-daylight-theft-mixer-stolen-cctv-investigation"
published_at: "2026-10-16T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad233943ce0c_panoor-daylight-theft-mixer-stolen-cctv-investigation.jpg"
keywords: ["Panoor Theft", "Mixer Theft", "Malabar Home Centre", "Panoor Police", "CCTV Footage", "Puthur Road"]
---

# പാനൂർ ടൗണിൽ പട്ടാപ്പകൽ വേറിട്ട മോഷണം ; കടയ്ക്ക് പുറത്ത് വിൽപ്പനക്ക് വച്ച മിക്സി എടുത്തു കൊണ്ടുപോയി

> **Lead Summary:** പാനൂർ: പാനൂർ പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിൽ ബുധനാഴ്ച ഉച്ചക്ക് 1.20 നാണ് സംഭവം. ജീവനക്കാരുടെ ശ്രദ്ധ വെട്ടിച്ചാണ് കാവി മുണ്ടും കള്ളി ഷർട്ടും ധരിച്ച യുവാവ് കടക്ക് മുന്നിൽ വച്ച സുജാത മിക്സി എടുത്ത് കൊണ്ടുപോയത്.

## Article Content

പാനൂർ: പാനൂർ പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിൽ ബുധനാഴ്ച ഉച്ചക്ക് 1.20 നാണ് സംഭവം. ജീവനക്കാരുടെ ശ്രദ്ധ വെട്ടിച്ചാണ് കാവി മുണ്ടും കള്ളി ഷർട്ടും ധരിച്ച യുവാവ് കടക്ക് മുന്നിൽ വച്ച സുജാത മിക്സി എടുത്ത് കൊണ്ടുപോയത്.

ബൈക്ക് അല്പമകലെ വച്ച് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് ഏറെ നേരം പരിസരം നിരീക്ഷിച്ചശേഷം വേഗത്തിൽ മിക്സി എടുത്തു കൊണ്ടുപോകുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പരാതിയെ തുടർന്ന് പാനൂർ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

നേരത്തെ സമാന സംഭവം താഴെ ചമ്പാടും നടന്നിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 14 ന് ബൈക്കിലെത്തിയ യുവാവ് മനേക്കര റോഡിന് സമീപം സജീവന്റെ കീർത്തി സ്റ്റോറിൽ കടയുടെ മേശപ്പുറത്ത് മിൽമ വിതരണക്കാരന് കൊടുക്കാനായി സൂക്ഷിച്ചിരുന്ന 3000 ത്തോളം രൂപ കവർന്നിരുന്നു. പ്രതി ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളടക്കം പൊലീസിന് കൈമാറിയിരുന്നെങ്കിലും തുമ്പൊന്നുമുണ്ടായില്ല.

English Summary: Daylight theft in Panoor town - Sujatha mixer kept outside Malabar Home Centre on Panoor Puthur Road stolen at 1.20 pm Wednesday. Youth in saffron mundu and checked shirt, helmet-wearing, parked bike away, observed area and quickly took mixer. Incident captured on CCTV. Panoor Police investigation started. Similar theft at Thazhe Chambad on July 14 when around Rs 3000 kept for Milma distributor was stolen from Keerthi Store near Manekkara Road, accused still not traced despite handing over bike visuals.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387396/panoor-daylight-theft-mixer-stolen-cctv-investigation)