---
title: "കണ്ണൂര്‍ പുഷ്‌പോത്സവം  ജനുവരി മൂന്നാം വാരം മുതൽ ; സംഘാടക സമിതിയായി"
english_title: "Kannur Pushpotsavam January Third Week 2027 Organizing Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387387/kannur-pushpotsavam-january-third-week-2027-organizing-committee"
published_at: "2026-10-16T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad206115423b_Untitled-11_copy.jpg"
keywords: []
---

# കണ്ണൂര്‍ പുഷ്‌പോത്സവം  ജനുവരി മൂന്നാം വാരം മുതൽ ; സംഘാടക സമിതിയായി

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ പുഷ്‌പോത്സവം 2027 ജനുവരി മൂന്നാം വാരത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതി യോഗം നവംബറില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി.പുഷ്‌പോത്സവത്തിനു പുറമെ, നഴ്‌സറികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വരുമാനവര്‍ധക സംരംഭങ്ങള്‍ക്ക് സൊസൈറ്റി രൂപം നല്‍കണമെന്ന് യോഗത്തില്‍ പറഞ്ഞു.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ പുഷ്‌പോത്സവം 2027 ജനുവരി മൂന്നാം വാരത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതി യോഗം നവംബറില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി.പുഷ്‌പോത്സവത്തിനു പുറമെ, നഴ്‌സറികള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വരുമാനവര്‍ധക സംരംഭങ്ങള്‍ക്ക് സൊസൈറ്റി രൂപം നല്‍കണമെന്ന് യോഗത്തില്‍ പറഞ്ഞു.

ഒന്‍പതംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി.കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി പി വി രത്‌നാകരന്‍, വൈസ് പ്രസിഡന്റ് ഡോ. കെ സി വത്സല, രക്ഷാധികാരി യു കെ ബി നമ്പ്യാര്‍, കെ ശാന്തകുമാര്‍, കെ അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു.

English Summary:

Kannur Pushpotsavam 2027 decided to be organized from third week of January. Decision taken to hold extended organizing committee meeting in November. Meeting also discussed forming society for income-generating ventures including setting up nurseries apart from flower festival. Nine-member Executive Committee formed. Meeting held at Collectorate Auditorium was addressed by Secretary PV Ratnakaran, Vice President Dr KC Vatsala, Patron UKB Nambiar, K Shanthakumar, K Abdul Jaleel.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387387/kannur-pushpotsavam-january-third-week-2027-organizing-committee)