---
title: "ലാപ്‌ടോപ്പിൽ നിന്ന് ഷോർട്ട് സർക്യൂട്ട്..? ; പള്ളൂരിൽ ഇരുനില വീട് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം"
english_title: "Laptop Short Circuit Fire Pallur Two Storey House Gutted Loss Lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387356/laptop-short-circuit-fire-pallur-house-gutted-loss"
published_at: "2026-10-16T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1daa6c9b05_laptop-short-circuit-fire-pallur-house-gutted-loss.jpg"
keywords: ["Pallur Fire", "House Fire", "Short Circuit", "Laptop Fire", "Mahe Fire Force", "Toll Gate", "Pallur Police"]
---

# ലാപ്‌ടോപ്പിൽ നിന്ന് ഷോർട്ട് സർക്യൂട്ട്..? ; പള്ളൂരിൽ ഇരുനില വീട് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

> **Lead Summary:** പള്ളൂർ: പള്ളൂർ പൊലീസ് സ്റ്റേഷന് സമീപം ഹനീഫയുടെ ഉടമസ്ഥതയിലുള്ള ഹിക്ക്മ ഇരുനില വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്നു വീട്ടുകാർ സംഭവമറിഞ്ഞതേയില്ല.

## Article Content

പള്ളൂർ: പള്ളൂർ പൊലീസ് സ്റ്റേഷന് സമീപം ഹനീഫയുടെ ഉടമസ്ഥതയിലുള്ള ഹിക്ക്മ ഇരുനില വീടിന് തീപിടിച്ച് വൻ നാശനഷ്ടം. വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു.വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്നു വീട്ടുകാർ സംഭവമറിഞ്ഞതേയില്ല.

വീട്ടിൽ മുകളിലെ നിലയിൽ നിന്ന് പുക ഉയരുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. വിവരമറിഞ്ഞ് മാഹിയിൽനിന്ന് രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല .ലാപ്‌ടോപ്പിൽ നിന്നോ ടി.വിയിൽ നിന്നോ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. .

പള്ളൂർ എസ്.ഐ. റീനയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. മാഹി എം എൽ എ അഡ്വ.ടി ക അശോക് കുമാർ,ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, പള്ളൂർ വില്ലേജ് ഓഫീസർ മിനി, പന്തക്കൽ വില്ലേജ് ഓഫീസർ പ്രസന്ന എന്നിവർ സ്ഥലം സന്ദർശിച്ചു. 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു

English Summary: A two-storey house named Hikma owned by Hanifa near Pallur Toll Gate caught fire causing huge loss. Most of the house gutted. Loss estimated over 30 lakhs. Family was reading newspaper in veranda and didn't notice. Locals noticed smoke from upper floor and informed them, tried to douse fire. Two fire force units from Mahe reached and extinguished fire. No casualties. Suspected short circuit from laptop or TV. Pallur SI Reena led police team, Mahe MLA Adv T Ashok Kumar, Deputy Tahsildar Manoj Valavil, Pallur Village Officer Mini, Panthakkal Village Officer Prasanna visited spot.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387356/laptop-short-circuit-fire-pallur-house-gutted-loss)