---
title: "സ്കൂട്ടറിൽ കാറിടിച്ച് കണ്ണൂർ സ്വദേശിയായ വ്ലോഗർ മരിച്ച സംഭവം ;  അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ മദ്യ ലഹരിയിൽ, മാഹി സ്വദേശി അറസ്റ്റിൽ"
english_title: "Vlogger Shivathil Anoop Death Drunk Driver Arrested Mahe Edakkad Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387336/vlogger-shivathil-anoop-death-drunk-driver-arrested-mahe-2024"
published_at: "2026-10-16T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1c80b67de5_vlogger-shivathil-anoop-death-drunk-driver-arrested-mahe-.jpg"
keywords: ["Shivathil Anoop", "Vlogger Accident", "Drunk Driving", "Mahe", "Edakkad Police", "Kannur", "BNS 281 105", "Motor Vehicle Act"]
---

# സ്കൂട്ടറിൽ കാറിടിച്ച് കണ്ണൂർ സ്വദേശിയായ വ്ലോഗർ മരിച്ച സംഭവം ;  അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ മദ്യ ലഹരിയിൽ, മാഹി സ്വദേശി അറസ്റ്റിൽ

> **Lead Summary:** മാഹി: സോഷ്യൽ മീഡിയ വ്ളോഗർ ശിവത്തിൽ അനൂപിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാ ഫലം.മാഹി സ്വദേശി ഓം കുന്നുമ്മൽ വി. വിധു കൃഷ്‌ണ യെ എടക്കാട് പോലീസ് നരഹത്യയടക്കമുള്ള വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്‌തു. ബി.എൻ.എസ് 281,105,110 മോട്ടോർ വെഹിക്കിൾ ആക്ടിലെ 185 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

## Article Content

മാഹി: സോഷ്യൽ മീഡിയ വ്ളോഗർ ശിവത്തിൽ അനൂപിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാ ഫലം.മാഹി സ്വദേശി ഓം കുന്നുമ്മൽ വി. വിധു കൃഷ്‌ണ യെ എടക്കാട് പോലീസ് നരഹത്യയടക്കമുള്ള വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്‌തു. ബി.എൻ.എസ് 281,105,110 മോട്ടോർ വെഹിക്കിൾ ആക്ടിലെ 185 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

ഇന്നലെ വൈകിട്ട് ഏഴേകാലോടെ ദേശീയപാത നടാലിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം KL 18 V 5987 നമ്പർ കാർ, അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച KL 13 AX 2987 നമ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മാഹി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവിസ് റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപിന്റെ മരണം സംഭവിക്കുകയായിരുന്നു. ​ഗുരുതര പരിക്കേറ്റ സുഹൃത്ത് ഷമീർ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊതുപ്രശ്‌നങ്ങൾ സോഷ്യൽമീഡിയയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയും കണ്ണൂരിലെ വിവിധ പരിപാടികളെക്കുറിച്ച് വ്ലോഗുകൾ ചെയ്തുമാണ് അനൂപ് ശ്രദ്ധേയനായത്. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്നു.

English Summary: Test confirms that car driver involved in accident causing death of social media vlogger Shivathil Anoop was under influence of alcohol. Edakkad police arrested Mahe native Om Kunnummal V Vidhu Krishna (25) invoking culpable homicide and other sections - BNS 281, 105, 110 and Motor Vehicle Act Section 185. Yesterday around 7.15 pm at Nadal National Highway, car number KL 18 V 5987 lost control after hitting divider and hit scooter number KL 13 AX 2987 carrying Anoop and friend Shameer while they were going to shoot vlog related to Mahe Church festival. Both thrown onto service road, Anoop died, friend Shameer under treatment

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387336/vlogger-shivathil-anoop-death-drunk-driver-arrested-mahe-2024)