---
title: "മാഹി പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ പോകുകയായിരുന്ന വ്ലോഗർ ശിവത്തിൽ അനൂപ് ബൈക്കിൽ കാറിടിച്ച് മരിച്ചു"
english_title: "Vlogger Shivathil Anoop Bike Accident Death Mahe Church Festival Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387319/vlogger-shivathil-anoop-bike-car-accident-death-mahe-pallipperunnal-nad"
published_at: "2026-10-16T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1b6c03a793_vlogger-shivathil-anoop-bike-car-accident-death-mahe-pallipperunnal-nad.jpg"
keywords: ["hivathil Anoop", "Vlogger Death", "Mahe Pallipperunnal", "Kannur Vlogger", "Bike Accident", "Nadal National Highway", "Car Accident"]
---

# മാഹി പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ പോകുകയായിരുന്ന വ്ലോഗർ ശിവത്തിൽ അനൂപ് ബൈക്കിൽ കാറിടിച്ച് മരിച്ചു

> **Lead Summary:** മാഹി: കണ്ണൂർ സ്വദേശിയായ വ്ലോ​ഗർ ശിവത്തിൽ അനൂപ് ബൈക്കിൽ കാറിടിച്ച് മരിച്ചു. ദേശീയപാത നടാലിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ, അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മാഹി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയാണ് അപകടം.

## Article Content

മാഹി: കണ്ണൂർ സ്വദേശിയായ വ്ലോ​ഗർ ശിവത്തിൽ അനൂപ് ബൈക്കിൽ കാറിടിച്ച് മരിച്ചു. ദേശീയപാത നടാലിൽ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ, അനൂപും സുഹൃത്ത് ഷമീറും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മാഹി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വ്ലോഗ് ചിത്രീകരിക്കാൻ സുഹൃത്തുമൊത്ത് പോകുന്നതിനിടെയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ ഇരുവരും സർവിസ് റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ​ഗുരുതര പരിക്കേറ്റ സുഹൃത്ത് ഷമീർ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊതുപ്രശ്‌നങ്ങൾ സോഷ്യൽമീഡിയയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയും കണ്ണൂരിലെ വിവിധ പരിപാടികളെക്കുറിച്ച് വ്ലോഗുകൾ ചെയ്തുമാണ് അനൂപ് ശ്രദ്ധേയനായത്. ഫേസ്ബുക്കിലും യൂട്യൂബിലും സജീവമായിരുന്നു.

English Summary:

Kannur native vlogger Shivathil Anoop died after a car hit the scooter he was riding while going to shoot a vlog related to Mahe Church Festival (Mahe Pallipperunnal). Accident at Nadal National Highway - car lost control after hitting divider and hit the scooter carrying Anoop and his friend Shameer. Both were thrown onto service road. Though rushed to hospital, Anoop died. Friend Shameer is under treatment with serious injuries. Anoop was known for highlighting public issues through social media and vlogging about various events in Kannur, active on Facebook and YouTube.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387319/vlogger-shivathil-anoop-bike-car-accident-death-mahe-pallipperunnal-nad)