---
title: "ജന്തർ മന്തർ സമരത്തിന് പാനൂരിൽ  ഐക്യദാർഡ്യവുമായി പു.ക.സ"
english_title: "Jantar Mantar Protest Solidarity Purogamana Kala Sahitya Sangham Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387308/jantar-mantar-protest-solidarity-pukasa-panoor"
published_at: "2026-10-16T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1abe08e40d_jantar-mantar-protest-solidarity-pukasa-panoor.jpg"
keywords: ["Jantar Mantar", "Pukasa", "Panoor", "Election Commission Protest", "Progressive Writers", "Panoor Protest"]
---

# ജന്തർ മന്തർ സമരത്തിന് പാനൂരിൽ  ഐക്യദാർഡ്യവുമായി പു.ക.സ

> **Lead Summary:** പാനൂർ: ഇലക്ഷൻ കമ്മീഷണറുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന സമരപോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പുരോഗന കലാസാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റി പാനൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

## Article Content

പാനൂർ: ഇലക്ഷൻ കമ്മീഷണറുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന സമരപോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പുരോഗന കലാസാഹിത്യ സംഘം പാനൂർ മേഖല കമ്മിറ്റി പാനൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

കണ്ണം വെള്ളി എൽ.പി സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പാനൂർ ബസ്റ്റാൻ്റിൽ സമാപിച്ചു. ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പ്രസിഡൻ്റ് പവിത്രൻ മൊകേരി അധ്യക്ഷതയിൽ പുകസ ജില്ലാ സെക്രട്ടറി ടി. എൻ . ദിനേശൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം. കെ. വിശ്വനാഥൻ സ്വാഗതവും, കെ.കെ. സുധീർ കുമാർ, എ.രാഘവൻ, പി.കെ. മോഹനൻ,ജ്യോതി കേളോത്ത്, അനിരുദ്ധൻ എട്ടുവീട്ടിൽ എന്നിവർ സംസാരിച്ചു

English Summary:

Purogamana Kala Sahitya Sangham (Pukasa) Panoor regional committee organized protest program in Panoor expressing solidarity with the agitation at Jantar Mantar, Delhi against the one-sided stance of the Election Commissioner. Rally started from Kannamvelli LP School premises and concluded at Panoor Bus Stand. Protest meeting at bus stand presided by President Pavithran Mokeri, inaugurated by Pukasa District Secretary TN Dineshan. Regional Secretary MK Viswanathan welcomed, KK Sudheer Kumar, A Raghavan, PK Mohanan, Jyothi Keloth, Anirudhan Ettuveettil spoke.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387308/jantar-mantar-protest-solidarity-pukasa-panoor)