---
title: "സൗഹൃദത്തിൽ നിന്ന് പിന്മാറി ; യുവതിയെ കാറിൽ കയറ്റി ദേഹോപദ്രവമേൽപ്പിച്ച ചാമ്പാട് സ്വദേശിയായ മുൻ കാമുകനെതിരെ കേസ്"
english_title: "Kannur Town Police Case Against Champad Native Ex-Lover For Assaulting Woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387251/friendship-breakup-woman-assaulted-champad-native-sibin-case-town-police"
published_at: "2026-10-15T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0f1034a113_friendship-breakup-woman-assaulted-champad-native.jpg"
keywords: []
---

# സൗഹൃദത്തിൽ നിന്ന് പിന്മാറി ; യുവതിയെ കാറിൽ കയറ്റി ദേഹോപദ്രവമേൽപ്പിച്ച ചാമ്പാട് സ്വദേശിയായ മുൻ കാമുകനെതിരെ കേസ്

> **Lead Summary:** ചാമ്പാട്: സൗഹൃദ ബന്ധത്തിൽ നിന്നും പിന്മാറിയ വിരോധത്തിൽ യുവതിയെ നിർബന്ധിച്ച് കാറിൽ കയറ്റി ദേഹോപദ്രവം ഏൽപ്പിക്കുകയും മാനഹാനിവരുത്തുകയും ചെയ്തെന്ന പരാതിയിൽ മുൻ കാമുകനെതിരെ ടൗൺ പോലീസ് കേസെടുത്തു.

## Article Content

ചാമ്പാട്: സൗഹൃദ ബന്ധത്തിൽ നിന്നും പിന്മാറിയ വിരോധത്തിൽ യുവതിയെ നിർബന്ധിച്ച് കാറിൽ കയറ്റി ദേഹോപദ്രവം ഏൽപ്പിക്കുകയും മാനഹാനിവരുത്തുകയും ചെയ്തെന്ന പരാതിയിൽ മുൻ കാമുകനെതിരെ ടൗൺ പോലീസ് കേസെടുത്തു.

അഞ്ചരക്കണ്ടി കാവിൻമൂലയിലെ 24 കാരിയുടെ പരാതിയിലാണ് അഞ്ചരക്കണ്ടി ചാമ്പാട് സ്വദേശി സിബിനെതിരെ ടൗൺ പോലീസ് കേസെടുത്തത്. 13ന് വൈകുന്നേരം 6.30 ന് മേലേ ചൊവ്വയിൽ വെച്ചാണ് സംഭവം. പ്രതിയുമായി സൗഹൃദത്തിലായിരുന്ന പരാതിക്കാരി ഇനി ബന്ധത്തിന് താല്‌പര്യമില്ലെന്ന് പറഞ്ഞതിന്റെ വിരോധത്തിലായിരുന്നു സംഭവം. പരാതി യിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

English Summary:

Town Police registered case against ex-lover for assaulting woman after she withdrew from friendship. Case against Sibin, native of Champad in Anjarakkandy, based on complaint by 24-year-old woman from Kavinmoola in Anjarakkandy. Incident happened at 6.30 pm on 13th at Mele Chovva. Complainant had told accused she was not interested in continuing relationship, enraged by which accused allegedly forced her into car, assaulted and defamed her. Police registered case and started investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387251/friendship-breakup-woman-assaulted-champad-native-sibin-case-town-police)