---
title: "ചൊക്ലിയിൽ മഴ മാപിനി സ്ഥാപിച്ചു."
english_title: "Chokli Rain Gauge Installed Grama Panchayat President N Anoop Inauguration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387246/chokli-rain-gauge-installed-panchayat-president-n-anoop"
published_at: "2026-10-15T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0e74f2cefb_chokli-rain-gauge-installed-panchayat-president-n-anoop.jpg"
keywords: []
---

# ചൊക്ലിയിൽ മഴ മാപിനി സ്ഥാപിച്ചു.

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത്, ചൊക്ലി കൃഷിഭവന്റെയും ആഭിമൂഖ്യത്തിൽ സ്ഥാപിച്ച മഴമാപിനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു.മഴയുടെ കുറവും, കുടുതലും നിരീക്ഷിക്കാം. കാലവസ്ഥ വ്യതിയാനം വിളകളെ ഏങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്താം, കൃഷി ഇൻഷൂറൻസ് പദ്ധതികളിൽ പദ്ധതിയുടെ നിബന്ധനകൾക്കനുസരിച്ച് മഴമാപിനിയിലെ വിവരങ്ങൾ വിള ഇൻഷൂറൻസ് നഷ്ടപരിഹാരം കണക്കാക്കൻ ഉപയോഗിക്കാം എന്നി ഗുണങ്ങൾ മഴമാപിനി സ്ഥാപിച്ചതിലൂടെ കർഷകർക്ക് ലഭിക്കും.

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത്, ചൊക്ലി കൃഷിഭവന്റെയും ആഭിമൂഖ്യത്തിൽ സ്ഥാപിച്ച മഴമാപിനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു.മഴയുടെ കുറവും, കുടുതലും നിരീക്ഷിക്കാം. കാലവസ്ഥ വ്യതിയാനം വിളകളെ ഏങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്താം, കൃഷി ഇൻഷൂറൻസ് പദ്ധതികളിൽ പദ്ധതിയുടെ നിബന്ധനകൾക്കനുസരിച്ച് മഴമാപിനിയിലെ വിവരങ്ങൾ വിള ഇൻഷൂറൻസ് നഷ്ടപരിഹാരം കണക്കാക്കൻ ഉപയോഗിക്കാം എന്നി ഗുണങ്ങൾ മഴമാപിനി സ്ഥാപിച്ചതിലൂടെ കർഷകർക്ക് ലഭിക്കും.

ഒരു ലക്ഷത്തിനടുത്ത് രൂപ ചിലവ് വരും. കണ്ണൂർ ജില്ലയിൽ തന്നെ പത്ത് സ്ഥലത്ത് മാത്രമെ മഴമാപിനി സ്ഥാപിച്ചിട്ടുള്ളൂ. ഉദ്ഘാടന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സ്പന അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകെ.ടി.കെ പ്രദീപൻ, കൃഷി അസിസ്റ്റൻന്റ് മേഹ്ത. കെ.എം, വെറ്റിനറി ഡോക്ടർ അൽവിൻ, ഗ്രാമപഞ്ചായത്താഗംങ്ങളായായ ഷിനോജ്. കെ.പി, റിജിന കെ, വിനി.കെ, ജനീബ.സി.കെ തൂടങ്ങിയവർ സംസാരിച്ചു. കൃഷിക്കാർക്ക് വിള ഇൻഷൂറൻസിനെ കുറിച്ച് വിഷ്ണുടി.ടി.കെ അവതരണം നടത്തി. കൃഷി ഓഫീസർ ശരത്ത് കൃഷ്ണ സ്വാഗതവും, വാർഡ് അംഗം സാദീഖ് ഒ.കെ നന്ദിയും പറഞ്ഞു

.English Summary: Rain gauge installed in Chokli under initiative of Chokli Grama Panchayat and Chokli Krishi Bhavan. Inaugurated by Grama Panchayat President N Anoop. Helps monitor rainfall deficiency and excess, assess climate change impact on crops, and use data for crop insurance compensation calculation as per scheme norms. Cost around one lakh rupees. Only ten such rain gauges installed in Kannur district. Function presided by Vice President KM Spana, attended by standing committee chairpersons and others. Presentation on crop insurance by Vishnu TK, welcome by Agriculture Officer Sarath Krishna, thanks by ward member Sadiq OK.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387246/chokli-rain-gauge-installed-panchayat-president-n-anoop)