---
title: "പഴയങ്ങാടി എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം"
english_title: ": Pazhayangadi Eripuram Bus Tanker Lorry Accident Passengers Safe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387234/pazhayangadi-eripuram-bus-tanker-lorry-accident-passengers-escape"
published_at: "2026-10-15T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0cd1de4fc3_pazhayangadi-eripuram-bus-tanker-lorry-accident-passengers-escape.jpg"
keywords: []
---

# പഴയങ്ങാടി എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം

> **Lead Summary:** കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ് ബസ്സ്റ്റോപ്പിൽ നിർത്തിയിട്ടപ്പോഴാണ് പിറകിൽ നിന്ന് വന്ന ടാങ്കർ ലോറി ഇടിച്ചത്.

## Article Content

കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് ബസിന് പിറകിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ് ബസ്സ്റ്റോപ്പിൽ നിർത്തിയിട്ടപ്പോഴാണ് പിറകിൽ നിന്ന് വന്ന ടാങ്കർ ലോറി ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗം ഭാഗികമായി തകർന്നു. ലോറിയുടെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ബസ് സ്റ്റോപ്പിൽ നിർത്തിയ സമയത്തായിരുന്നു അപകടം എന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ബസിനുള്ളിലെ യാത്രക്കാർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

English Summary: Accident at Eripuram in Pazhayangadi - tanker lorry hit bus from behind. Bus heading towards Payyanur had stopped at bus stop when tanker lorry coming from behind rammed into it. Rear portion of bus partially damaged, front of lorry also damaged. Since accident happened while bus was stopped, major tragedy was averted. Passengers inside bus have only minor injuries as per preliminary info. Traffic on route disrupted for some time. Police and locals rushed to spot and carried out rescue operations, passengers miraculously escaped.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387234/pazhayangadi-eripuram-bus-tanker-lorry-accident-passengers-escape)