---
title: "ഓപ്പറേഷൻ ഗജമുക്തി;  ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി"
english_title: "Aralam Operation Gajamukthi Wild Elephants Driven To Sanctuary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387142/aralam-farm-vattakkad-elephants-gajamukthi-operation"
published_at: "2026-10-15T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad053499d39c_aralam-farm-vattakkad-elephants-gajamukthi-operation.jpg"
keywords: ["Aralam Farm", "Operation Gajamukthi", "Wild Elephants", "Aralam Wildlife Sanctuary", "Vattakkad", "Kotiyoor Range"]
---

# ഓപ്പറേഷൻ ഗജമുക്തി;  ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി

> **Lead Summary:** ആറളം: ഓപ്പറേഷൻ ഗജമുക്തി തുടർ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാം വട്ടക്കാട് മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിട്ടു. പ്രദേശത്ത് തമ്പടിച്ച ആറ് കാട്ടാനകളിൽ അഞ്ചെണ്ണത്തിനെയാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തിയത്.

## Article Content

ആറളം: ഓപ്പറേഷൻ ഗജമുക്തി തുടർ ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാം വട്ടക്കാട് മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിട്ടു. പ്രദേശത്ത് തമ്പടിച്ച ആറ് കാട്ടാനകളിൽ അഞ്ചെണ്ണത്തിനെയാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തിയത്.

വട്ടക്കാട്ട് നിന്നും താളിപ്പാറ വഴി കോട്ടപ്പാറ ഫെൻസിങ് കടത്തി വന്യജീവി സങ്കേതത്തിലേക്ക് കാട്ടാനകളെ തുരത്തുന്നതിനിടയിൽ, ഒരു ആന വഴിമാറി ഓടച്ചാൽ ഭാഗത്തേക്ക് പോകുകയായിരുന്നു. തുടർന്ന് ഈ ആനയെക്കൂടി കാട്ടിലേക്ക് കയറ്റിവിടാൻ ദൗത്യസംഘം പരിശ്രമിച്ചെങ്കിലും, പ്രതികൂല കാലാവസ്ഥ കാരണം ഡ്രൈവ് തൽക്കാലത്തേക്ക് അവസാനിപ്പിച്ചു.

കൊട്ടിയൂർ റേഞ്ച് കീഴ്പ്പള്ളി, ഇരിട്ടി, മണത്തണ സെക്ഷൻ സ്റ്റാഫും ആറളം വൈൽഡ് ലൈഫ് സ്റ്റാഫും ഉൾപ്പെടെ മുപ്പതോളം പേർ അടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.

English Summary: As part of Operation Gajamukthi continued mission, wild elephants camped at Aralam Farm Vattakkad area were driven to wildlife sanctuary. Out of six elephants camped, five were successfully driven to Aralam Wildlife Sanctuary via Thalippara and Kottappara fencing. One elephant strayed towards Odachal area, efforts to drive it also made but drive temporarily stopped due to adverse weather. Around 30 staff including Kotiyoor Range Keezhpally, Iritty, Manathana sections and Aralam Wildlife staff participated.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387142/aralam-farm-vattakkad-elephants-gajamukthi-operation)