---
title: "തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഗുരുതരാവസ്ഥയിൽ"
english_title: "Thrissur Valappad Beach Wife Son Murder Husband Critical"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387130/thrissur-valappad-beach-wife-son-murder-husband-critical"
published_at: "2026-10-15T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad040e747e7c_thrissur-valappad-beach-wife-son-murder-husband.jpg"
keywords: []
---

# തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

> **Lead Summary:** തൃശൂര്‍ വലപ്പാട് ബീച്ചില്‍ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു. കഴുത്തുമുറിച്ച ഭര്‍ത്താവ് വിജേഷ് ഗുരുതരാവസ്ഥയില്‍. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്.

## Article Content

തൃശൂര്‍ വലപ്പാട് ബീച്ചില്‍ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു. കഴുത്തുമുറിച്ച ഭര്‍ത്താവ് വിജേഷ് ഗുരുതരാവസ്ഥയില്‍. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്.

ഭാര്യ വിസ്മയ (30), മകന്‍ നാലര വയസുകാരനായ ദക്ഷിണ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിജേഷ് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വിസ്മയയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് തറയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ യുവതിയെ കണ്ടത്.ഉടന്‍ തന്നെ കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

English Summary:

In Thrissur Valappad Beach, a man allegedly slit throats of his wife Vismaya (30) and 4.5-year-old son Dakshin and attempted suicide. Incident occurred around 1.30 am today. After hearing Vismaya's cries, her brother broke open door and found her lying in blood. Both mother and child were rushed to hospital but could not be saved. Police says murder committed using blade. Preliminary assumption is family dispute led to murder. Investigation started under Kodungallur DySP.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387130/thrissur-valappad-beach-wife-son-murder-husband-critical)