---
title: "തലശേരിയിൽ സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ കേസെടുത്ത് പൊലീസ് ; ബി.എൻ എസ് 281, 125 (a) വകുപ്പുകൾ ചുമത്തി"
english_title: "Thalassery Private Bus Student Fall Police Case BNS Sections"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387107/thalassery-private-bus-student-fall-case-police-2"
published_at: "2026-10-14T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf1fa3d4bef_Student_Falls_From_Bus_in_Thalassery.jpg"
keywords: ["Thalassery Private Bus", "Student Fall Accident", "BNS 281 125A", "KL 76 8445 Tejaram Bus", "Kerala Police"]
---

# തലശേരിയിൽ സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ കേസെടുത്ത് പൊലീസ് ; ബി.എൻ എസ് 281, 125 (a) വകുപ്പുകൾ ചുമത്തി

> **Lead Summary:** തലശ്ശേരി: തലശ്ശേരിയിൽ സ്വകാര്യബസിൽ കയറുന്നതിനിടെ ഡോർ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ തലശേരി പൊലീസ് കേസെടുത്തു. തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വടക്കുമ്പാട് കൂളി ബസാറിലെ ജന്നത്തിൽ സെൻഹ മഹറിനാണ് പരിക്കേറ്റത്. KL 76 8445 നമ്പർ തേജറാം ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. ബി എൻ.എസ് 281, 125 വകുപ്പുകളാണ് ചുമത്തിയത്.വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

തലശ്ശേരി: തലശ്ശേരിയിൽ സ്വകാര്യബസിൽ കയറുന്നതിനിടെ ഡോർ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ തലശേരി പൊലീസ് കേസെടുത്തു. തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. വടക്കുമ്പാട് കൂളി ബസാറിലെ ജന്നത്തിൽ സെൻഹ മഹറിനാണ് പരിക്കേറ്റത്. KL 76 8445 നമ്പർ തേജറാം ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. ബി എൻ.എസ് 281, 125 വകുപ്പുകളാണ് ചുമത്തിയത്.വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടി.

വിദ്യാർത്ഥികൾ ഉൾപ്പെടെയുളള യാത്രക്കാർ ബസിൽ കയറിയ ഉടൻ വാതിൽ അടയ്ക്കാതെ മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. ബസിന്റെ വാതിൽപ്പടിയിൽ നിന്നിരുന്ന വിദ്യാർത്ഥിനി ബാലൻസ് തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു.

വിദ്യാർത്ഥിനി പുറത്തേക്ക് വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാർ വാഹനം നിർത്താതെ മുന്നോട്ടുപോയെന്നാണ് ഉയരുന്ന പരാതി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണോ അപകടത്തിന് കാരണമായതെന്ന ചോദ്യവും സംഭവത്തോടെ ഉയരുകയാണ്.

വിദ്യാർത്ഥികളെ കയറ്റിയിറക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി ഉറപ്പാക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാകുന്നു.

English Summary: Thalassery police booked case under BNS 281 and 125(a) against driver of private bus KL 76 8445 Tejaram after a girl student fell while boarding without door closed near Thalassery Cooperative Hospital at 8.30 am. Injured is Jannathil Senha Mahra of Vadakkumbad Kooli Bazaar. Student lost balance at doorstep and fell. Allegation that crew did not stop bus even after seeing fall.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387107/thalassery-private-bus-student-fall-case-police-2)