---
title: "കണ്ണൂർ തോട്ടട സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും"
english_title: "Kannur Thottada Woman Murder Case Life Imprisonment 2 Lakh Fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387101/kannur-thottada-woman-murder-life-imprisonment-fine"
published_at: "2026-10-14T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acfa91ccf356_kannur-thottada-woman-murder-life-imprisonment-fine.jpg"
keywords: []
---

# കണ്ണൂർ തോട്ടട സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും

> **Lead Summary:** കണ്ണൂർ: തോട്ടട സമാജ്‌വാദി കോളനിയില്‍ താമസിച്ചിരുന്ന പിഎം രേഷ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും.പഴയങ്ങാടി വേങ്ങര എടച്ചേരി ഹൗസിൽ ഇ മനോജ്‌കുമാറിനെ ആണ് തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് സിജെ ഡെന്നി ആണ് ശിക്ഷിച്ചത്.

## Article Content

കണ്ണൂർ: തോട്ടട സമാജ്‌വാദി കോളനിയില്‍ താമസിച്ചിരുന്ന പിഎം രേഷ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും.പഴയങ്ങാടി വേങ്ങര എടച്ചേരി ഹൗസിൽ ഇ മനോജ്‌കുമാറിനെ ആണ് തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് സിജെ ഡെന്നി ആണ് ശിക്ഷിച്ചത്.

പിഴ അടച്ചല്ലെങ്കിൽഒരു വർഷം അധികം തടവ് അനുഭവിക്കണം.പിഴയായി ലഭിക്കുന്ന മക്കൾക്ക് നൽകണം. 125000 രൂപ പെൺകുട്ടിക്കും75000 രൂപ ആൺകുട്ടിക്കും നൽകണം.

2015 ഏപ്രില്‍ 12ന് രാവിലെ ഏഴോടെ രേഷ്മയുടെ വീട്ടില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം. തോട്ടട സമാജ്‌വാദി കോളനിയിലെ വിജയന്റെ മകളാണ് കൊല്ലപ്പെട്ട രേഷ്മ. ആദ്യ ഭര്‍ത്താവിന്റെ മരണശേഷമാണ് രേഷ്മ മനോജ് കുമാറുമായി പുനര്‍വിവാഹിതയായത്. ഇരുവരും തമ്മിലുണ്ടായ കുടുംബ കലഹവും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തര്‍ക്കത്തിനൊടുവില്‍ പ്രതി ഇരുമ്പ് പൈപ്പുകൊണ്ട് രേഷ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് എടക്കാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ്.

തലശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഫിലിപ് തോമസ്, തുടര്‍ന്ന് സിജെ ഡെന്നി എന്നിവര്‍ മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രോസി ക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387101/kannur-thottada-woman-murder-life-imprisonment-fine)