---
title: "നൂറിൻ്റെ നിറവിൽ ; കടവത്തൂർ വെസ്റ്റ് യു. പി. സ്‌കൂൾ നൂറാം വാർഷികവും മെഗാ അലൂമിനി മീറ്റിനും ഒരുക്കങ്ങളായി"
english_title: "Kadavathur West UP School Centenary Mega Alumni Meet December 22, 23"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387092/kadavathur-west-up-school-centenary-alumni-meet-december-2"
published_at: "2026-10-14T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf99f94a40e_kadavathur-west-up-school-centenary-alumni-meet-december-2.jpg"
keywords: ["Kadavathur West UP School", "Centenary Celebration", "Mega Alumni Meet", "Kadavathur", "Pottankandi Abdulla", "Abdulla Poyil"]
---

# നൂറിൻ്റെ നിറവിൽ ; കടവത്തൂർ വെസ്റ്റ് യു. പി. സ്‌കൂൾ നൂറാം വാർഷികവും മെഗാ അലൂമിനി മീറ്റിനും ഒരുക്കങ്ങളായി

> **Lead Summary:** കടവത്തൂർ: വെസ്റ്റ് യു. പി സകൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി മെഗാ അലൂമിനി മീറ്റ് ഡിസംബർ 22, 23 തിയ്യതികളിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. മീറ്റിൻ്റെ വിപുലമായ വിജയത്തിന് 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു. മുസ്‌ലിം ലിഗ് സംസ്ഥാന ഉപാധ്യക്ഷനും പൂർവ്വ വിദ്യാർഥിയുമായ പൊട്ടങ്കണ്ടി അബ്‌ദുല്ലയാണ് മുഖ്യ രക്ഷാധികാരി.

## Article Content

കടവത്തൂർ: വെസ്റ്റ് യു. പി സകൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി മെഗാ അലൂമിനി മീറ്റ് ഡിസംബർ 22, 23 തിയ്യതികളിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. മീറ്റിൻ്റെ വിപുലമായ വിജയത്തിന് 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു. മുസ്‌ലിം ലിഗ് സംസ്ഥാന ഉപാധ്യക്ഷനും പൂർവ്വ വിദ്യാർഥിയുമായ പൊട്ടങ്കണ്ടി അബ്‌ദുല്ലയാണ് മുഖ്യ രക്ഷാധികാരി.

പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡണ്ടും അൽമദീന ഗ്രൂപ്പ് എം. ഡി യുമായ അബ്‌ദുല്ല പൊയിൽ ചെയർമാനും സെക്രട്ടരി ഡോ. അബൂബക്കർ കടവത്തൂർ ജനറൽ കൺവീനറുമാണ്. 14 സബ് കമ്മിറ്റികളും രൂപീകരിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ ഡോ. അബൂബക്കർ അധ്യക്ഷനായി. അബ്‌ദുല്ല പൊയിൽ ഉദ്‌ഘാടനം ചെയ്തു. ഡോ. മൊയ്തു, കാട്ടൂർ മുഹമ്മദ്, കെ. എം.മുഹമ്മദ്, ടി. അശ്‌റഫ് മാസ്റ്റർ, എൻ. കെ. അഹ്മദ് മദനി, സമദ് അറക്കൽ, കെ. അബൂബക്കർ, ഹുസ്സൻ കുട്ടി മാസ്റ്റർ, വി. പി . അമ്മദ്, എ. പി.മുഹമ്മദ് പ്രസംഗിച്ചു. മുഹമ്മദ് കട്ടിൽ സ്വാഗതവും അശ്റഫ് പാട്ടിൽ നന്ദിയും പറഞ്ഞു.

English Summary: Kadavathur West UP School will celebrate its 100th anniversary with a Mega Alumni Meet on December 22 and 23 at the school ground. A 1001-member reception committee has been formed with Muslim League State Vice President and alumnus Pottankandi Abdulla as chief patron. Alumni association president and Almadeena Group MD Abdulla Poyil is chairman and secretary Dr Aboobacker Kadavathur is general convener. 14 sub-committees formed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387092/kadavathur-west-up-school-centenary-alumni-meet-december-2)