---
title: "കൂത്ത്പറമ്പ് പൂക്കോട് നിർത്തിയിട്ട പിക്കപ്പ് വാനും, ബൈക്കും കത്തിനശിച്ചു ; തീക്കൊടുത്തതെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലീസ്."
english_title: "Parked Pickup Van and Bike Burnt at Koothuparamba Pookode Arson Suspected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387078/pickup-van-bike-burnt-koothuparamba-pookode-police-investigation"
published_at: "2026-10-14T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf869b10f98_pickup-van-bike-burnt-koothuparamba-pookode-police-investigation.jpg"
keywords: []
---

# കൂത്ത്പറമ്പ് പൂക്കോട് നിർത്തിയിട്ട പിക്കപ്പ് വാനും, ബൈക്കും കത്തിനശിച്ചു ; തീക്കൊടുത്തതെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലീസ്.

> **Lead Summary:** കൂത്ത്പറമ്പ്: കൂത്ത്പറമ്പ് പൂക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ട പിക്കപ്പ് വാനും, ബൈക്കും കത്തിനശിച്ചു. പൂക്കോട്ടെ പി. നിഖിലിന്റെ പിക്കപ്പ് വാനും, സുഹൃത്ത് ഷാരോണിന്റെ ബൈക്കുമാണ് കത്തിനശിച്ചത്.

## Article Content

കൂത്ത്പറമ്പ്: കൂത്ത്പറമ്പ് പൂക്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിർത്തിയിട്ട പിക്കപ്പ് വാനും, ബൈക്കും കത്തിനശിച്ചു. പൂക്കോട്ടെ പി. നിഖിലിന്റെ പിക്കപ്പ് വാനും, സുഹൃത്ത് ഷാരോണിന്റെ ബൈക്കുമാണ് കത്തിനശിച്ചത്.

ബൈക്ക് പൂർണമായും, പിക്കപ്പ് വാൻ ഭാഗികമായും കത്തി. പുലർച്ചെ 1 മണിക്ക് വഴിയാത്രക്കാരനായ ബൈക്കുകാരനാണ് വാഹനങ്ങൾക്ക് തീപ്പിടിച്ച കാര്യം സമീപത്തെ വീട്ടുകാരെ അറിയിക്കുന്നത്.

ഇവരാണ് വാഹന ഉടമകളെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുന്നത്. സ്ഥലത്ത് കുതിച്ചെത്തിയ ഫയർഫോഴ്സ് ഉടൻ തീയണച്ചു. ചൂടിന്റെ കാഠിന്യത്തിൽ സമീപത്തെ വീടിന്റെ ജനലിനും കേട്പാടുണ്ടായി.

വിവരമറിഞ്ഞ് കൂത്ത്പറമ്പ് പൊലീസും സ്ഥലത്തെത്തി. കഴിഞ്ഞ 8 വർഷത്തോളമായി ഇവിടെയാണ് വണ്ടികൾ നിർത്തിയിടാറുള്ളതെന്നും ഇത് ആദ്യ അനുഭവമാണെന്നും ഉടമകൾ പറഞ്ഞു. കൂത്ത്പറമ്പ് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

English Summary: A pickup van and a bike parked in a private property at Pookode, Koothuparamba, were gutted in fire. The vehicles belong to P Nikhil of Pookode and his friend Sharon. Bike completely burnt, pickup partially. Incident at 1 am was noticed by a passing biker who alerted nearby residents, who then informed owners and Fire Force. Fire Force doused fire. Window of nearby house damaged due to heat. Koothuparamba Police suspect arson and have started probe. Owners said vehicles parked there for 8 years, first such incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387078/pickup-van-bike-burnt-koothuparamba-pookode-police-investigation)