---
title: "ചൂട് കുറഞ്ഞേക്കും ; തുലാവർഷം നാളെയെത്തും, അടുത്ത ദിവസങ്ങളിൽ മഴ കനക്കും"
english_title: "Thulavarsham Northeast Monsoon Arrives Tomorrow Heavy Rain Alert Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387076/thulavarsham-northeast-monsoon-arrives-tomorrow-heavy-rain-alert-kerala"
published_at: "2026-10-14T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf8244e1fed_thulavarsham-arrival-kerala-orange-yellow.jpg"
keywords: []
---

# ചൂട് കുറഞ്ഞേക്കും ; തുലാവർഷം നാളെയെത്തും, അടുത്ത ദിവസങ്ങളിൽ മഴ കനക്കും

> **Lead Summary:** തുലാവർഷം നാളെ എത്തുന്നതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

## Article Content

തുലാവർഷം നാളെ എത്തുന്നതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓറഞ്ച് അലേർട്ട്: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കിയെല്ലോ അലേർട്ട്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശ മേഖലകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നൽ അപകട സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

English Summary: The India Meteorological Department has informed that Thulavarsham (Northeast Monsoon) will arrive tomorrow, bringing heavy rain across Kerala. Very heavy rain with thunderstorms is likely in isolated places in coming days. Orange alert issued in 4 districts - Pathanamthitta, Kottayam, Ernakulam, Idukki - and Yellow alert in 8 districts - Thiruvananthapuram, Kollam, Alappuzha, Thrissur, Palakkad, Malappuram, Kozhikode, Wayanad. People in hilly and coastal areas advised to stay vigilant.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387076/thulavarsham-northeast-monsoon-arrives-tomorrow-heavy-rain-alert-kerala)