---
title: "വിദ്യാർത്ഥികളും, യുവാക്കളും ഇടപാടുകാർ ; പെരിങ്ങത്തൂരിൽ ഉന്തുവണ്ടിയിൽ നിന്ന് രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "2 Kg Banned Tobacco Products Seized From Pushcart in Peringathur Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387067/banned-tobacco-seized-peringathur-panoor-municipality"
published_at: "2026-10-14T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf6abfa022d_banned-tobacco-seized-peringathur-panoor.jpg"
keywords: []
---

# വിദ്യാർത്ഥികളും, യുവാക്കളും ഇടപാടുകാർ ; പെരിങ്ങത്തൂരിൽ ഉന്തുവണ്ടിയിൽ നിന്ന് രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** പെരിങ്ങത്തൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി പാനൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പെരിങ്ങത്തൂർ ടൗണിലെ കച്ചവട ഉന്തുവണ്ടിയിൽ നിന്ന് രണ്ട് കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

## Article Content

പെരിങ്ങത്തൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി പാനൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പെരിങ്ങത്തൂർ ടൗണിലെ കച്ചവട ഉന്തുവണ്ടിയിൽ നിന്ന് രണ്ട് കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

നഗരസഭയുടെ പരിധിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി നടത്തുന്ന ദൈനംദിന പരിശോധനയ്ക്കിടെയാണ് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. തുടർന്ന് കടയടപ്പിച്ചു. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കെതിരെ പരിശോധന ശക്തമാക്കുമെന്നും നിയമലംഘനങ്ങൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

പാനൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ ശശി നടുവിലെക്കണ്ടി, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റിയാസുൽ റഹ്മാൻ, ജീവനക്കാരായ എൻ.ആർ. വിഷ്ണു, രജീഷ്, രജിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

നഗരസഭാ പരിധിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ 81 56 81 80 94 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് ചെയർപേഴ്സൺ നൗഷാദ് കൂടത്തിൽ ടീച്ചറും സെക്രട്ടറി വി. രഞ്ജനും അറിയിച്ചു. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary: In a lightning inspection by Panoor Municipality Health Department to curb sale of banned tobacco products, 2 kg of banned tobacco was seized from a pushcart shop in Peringathur Town. The shop was closed. Officials said inspections will be intensified. Clean City Manager Sashi Naduvilekandi, Senior Public Health Inspector Riasul Rahman and staff NR Vishnu, Rajeesh, Rajil participated. Chairperson Noushad Koodathil Teacher and Secretary V Ranjana said public can inform about sale at 81 56 81 80 94, informants identity will be kept secret.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387067/banned-tobacco-seized-peringathur-panoor-municipality)