---
title: "റിയാദിൽ നഴ്സായ വയനാട് സ്വദേശിനിയായ യുവതിയെ യാത്രക്കിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി"
english_title: "Wayanad Nurse Goes Missing at Jeddah Airport During Transit to Riyadh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387051/wayanad-nurse-missing-jeddah-airport-philomina"
published_at: "2026-10-14T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf534c7cafd_wayanad-nurse-missing-jeddah-airport-philomina.jpg"
keywords: ["Wayanad Nurse Missing", "Jeddah Airport", "Philomina", "Riyadh King Fahad Hospital", "Indian Nurse Saudi", "Sulthan Bathery"]
---

# റിയാദിൽ നഴ്സായ വയനാട് സ്വദേശിനിയായ യുവതിയെ യാത്രക്കിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി

> **Lead Summary:** റിയാദിൽ നഴ്‌സായി ജോലി ചെയ്തുവരുന്ന വയനാട് സ്വദേശിനിയെ യാത്രാമധ്യേ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി - ശെൽവി ദമ്പതികളുടെ മകളായ മുപ്പത്തിരണ്ടുകാരി ഫിലോമിനയെയാണ് കാണാതായത്.

## Article Content

റിയാദിൽ നഴ്‌സായി ജോലി ചെയ്തുവരുന്ന വയനാട് സ്വദേശിനിയെ യാത്രാമധ്യേ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി - ശെൽവി ദമ്പതികളുടെ മകളായ മുപ്പത്തിരണ്ടുകാരി ഫിലോമിനയെയാണ് കാണാതായത്.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ് ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് അവർ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് വഴി റിയാദിലേക്ക് എത്താനായിരുന്നു പദ്ധതി.

ജിദ്ദയിൽ വിമാനമിറങ്ങിയ ഉടൻ രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെടുന്നുണ്ടെന്നും ആ സന്ദേശത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിനുശേഷം ഫിലോമിനയുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും യാതൊരു വിവരവുമില്ലെന്നും കുടുംബാംഗങ്ങൾ ആശങ്കയോടെ വ്യക്തമാക്കുന്നു.

English Summary: Family of Philomina, 32, a nurse from Wayanad working at King Fahad Hospital in Riyadh, has complained that she went missing at Jeddah Airport during transit. Daughter of Ravi-Shelvi couple from Ayyankolly near Sulthan Bathery, Philomina was returning after annual leave on 10th of this month via Bengaluru-Jeddah-Riyadh flight. Soon after landing in Jeddah around 8.30 pm, she sent a voice message to her father Ravi and husband John saying officials detained her at Jeddah airport, took her luggage and asked for phone. No contact since then, family says with concern.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387051/wayanad-nurse-missing-jeddah-airport-philomina)