---
title: "പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ശ്രദ്ധക്ക് ; ഇനി പിഴക്കു പുറമെ നിർബന്ധിത പഠനവും, പരീക്ഷയും"
english_title: "Kerala Waste Dumping Fine Mandatory Course Exam Nirmalam Project"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387036/kerala-waste-dumping-fine-course-exam"
published_at: "2026-10-14T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf425addae0_kerala-waste-dumping-fine-course-exam.jpg"
keywords: []
---

# പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ശ്രദ്ധക്ക് ; ഇനി പിഴക്കു പുറമെ നിർബന്ധിത പഠനവും, പരീക്ഷയും

> **Lead Summary:** മാലിന്യം വലിച്ചെറിയുന്നതടക്ക മുള്ള കുറ്റകൃത്യങ്ങൾക്ക് പിഴയ്ക്കു പുറമേ നിർബന്ധിത പഠനവും പരീക്ഷയും വരും. സർക്കാരിൻ്റെ മാലിന്യസംസ്കരണ പദ്ധതിയായ 'നിർമലം-പുതുയുഗ കേരള'ത്തി ന്റെ ഭാഗമായാണ് ശിക്ഷ.

## Article Content

മാലിന്യം വലിച്ചെറിയുന്നതടക്ക മുള്ള കുറ്റകൃത്യങ്ങൾക്ക് പിഴയ്ക്കു പുറമേ നിർബന്ധിത പഠനവും പരീക്ഷയും വരും. സർക്കാരിൻ്റെ മാലിന്യസംസ്കരണ പദ്ധതിയായ 'നിർമലം-പുതുയുഗ കേരള'ത്തി ന്റെ ഭാഗമായാണ് ശിക്ഷ.

മാലിന്യവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളും പാലിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തിയ ബോധവത്കരണ കോഴ്‌സാണ് കുറ്റക്കാർക്ക് പഠനത്തിന് പരിഗ ണിക്കുന്നത്. ഇതിനുള്ള വ്യവസ്ഥ സർക്കാർ കൊണ്ടുവരും.

പിഴ അടയ്ക്കുന്നതിനോ കേസ് അവസാനിക്കുന്നതിനോ മുൻപ് നിയമലംഘകർ 'മൂക് ഓൺ ലൈൻ കോഴ്സ‌്'' പൂർത്തിയാക്കണം. ചെയ്യേണ്ടതും ചെയ്യരുതാത്തതും പിഴകളുടെ വിവരവും കോഴ്സിന്റെ ഭാഗാകുമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമ പറഞ്ഞു. കാര്യങ്ങളൊക്കെ ബോധ്യപ്പെട്ടെന്ന് ഉറപ്പാകുമ്പോൾ പരീക്ഷ നടത്തും.

പരീക്ഷ കഴിഞ്ഞാൽ പിഴ ഒഴിവാക്കുന്നതും പരിഗണിക്കും.പരിശോധയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് താത്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാർ ക്ക് അധികാരം നൽകിയും സ്ഥിരം ഹെൽത്ത് ഇൻസ്പക്ടർമാരെ നിയമിച്ചും തദ്ദേശസ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗത്തെ ശക്തിപ്പെ ടുത്തുമെന്ന് 'നിർമല'ത്തിന്റെ മാർഗരേഖ പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡുമായി ചേർന്ന് നിരോധിത ഉത്പന്നങ്ങളുടെ ഏകീകൃത പട്ടിക തയ്യാറാക്കുകയും ക്യാമറാനിരീക്ഷണത്തിന് പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതല പ്പെടുത്തുകയും ചെയ്യും.

ഹരിതകർമസേനയുടെ വരുമാനത്തിൽ 10 മുതൽ 20 ശതമാനംവരെ വർധന വരുത്തും. നിലവിൽ 15,000 രൂപ പ്രതിമാസം ഉറപ്പാക്കണമെന്ന് കഴിഞ്ഞസർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുശൗചാലയങ്ങളുടെ പ്രവർത്തനത്തിന് പുതിയ ചട്ടക്കൂ ടുണ്ടാക്കുക, ഗ്രാമീണമേഖലയിലെ ടേക്ക് എ ബ്രേക്ക് ഉൾപ്പെടെയുള്ള പൊതുശൗചാലയങ്ങളുടെ കുറവ് കണ്ടെത്തുക, റേറ്റിങ് ഏർപ്പെടുത്തുക തുടങ്ങിയവയും നിർമലത്തിൻ്റെ ഭാഗമായി നടപ്പാക്കും

English Summary: Kerala will introduce mandatory study and exam along with fines for dumping waste in public places under Nirmalam-Puthuyuga Kerala project. Offenders must complete MOOC online course before fine payment. Local Self Govt Secretary TV Anupama said course will cover rules and penalties and exam will confirm awareness. Health wing in local bodies will be strengthened, banned products list unified with Pollution Control Board, camera monitoring officer appointed, Haritha Karma Sena income hiked 10-20%, and new framework for public toilets.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387036/kerala-waste-dumping-fine-course-exam)