---
title: "അന്വേഷണമികവിന് കണ്ണൂർ സിറ്റി എ.സി.പി എംപി ആസാദുൾപ്പടെ  23 പോലീസ് ഉദ്യോഗസ്ഥർക്ക് ഡി.ഐ.ജി.യുടെ പ്രശംസാപത്രം"
english_title: "23 Kannur Police Officers Including City ACP MP Azad Get DIG Commendation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387015/kannur-dig-commendation-23-police-officers-acp-mp-azad"
published_at: "2026-10-14T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf80b396a82_Untitled-1_copy.jpg"
keywords: []
---

# അന്വേഷണമികവിന് കണ്ണൂർ സിറ്റി എ.സി.പി എംപി ആസാദുൾപ്പടെ  23 പോലീസ് ഉദ്യോഗസ്ഥർക്ക് ഡി.ഐ.ജി.യുടെ പ്രശംസാപത്രം

> **Lead Summary:** കണ്ണൂർ:കണ്ണൂർ കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കേസുകൾ, പോക്സോ കേസുകൾ ഉൾപ്പെടെ വിവിധ കേസുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ മികവ് തെളിയിച്ച 23 പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാർത്തികിന്റെ പ്രശംസാപത്രം.

## Article Content

കണ്ണൂർ:കണ്ണൂർ കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കേസുകൾ, പോക്സോ കേസുകൾ ഉൾപ്പെടെ വിവിധ കേസുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ മികവ് തെളിയിച്ച 23 പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാർത്തികിന്റെ പ്രശംസാപത്രം.

കണ്ണൂർ സിറ്റി എ.സി.പി. എം.പി. ആസാദ്, ഡിവൈ.എസ്.പി.മാരായ ടി.പി. സുമേഷ്, വി. രമേശൻ എന്നിവർ ഉൾപ്പെടെ സിവിൽ പോലീസ് ഓഫീസർമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവർക്കും പ്രശംസാപത്രം നൽകി.

വീടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാൻ ഇടപെടൽ നടത്തിയ നല്ലളം പോലീസ് സ്റ്റേഷനിലെ എസ്.ഐ. രാഹുൽ രഘുനാഥ്, സിവിൽ പോലീസ് ഓഫീസർമാരായ അരവിന്ദാക്ഷൻ, ശ്രീശാന്ത്, ഡി.വി.ആർ. സി.പി.ഒ. അനീഷ് എന്നിവരെയും ആദരിച്ചു.

വിവിധ കേസുകളിൽ നടത്തിയ മികച്ച അന്വേഷണത്തി ൻ്റെയും തെളിവുകൾ ശാസ്ത്രീയമായും ഫലപ്രദമായും ശേഖരിച്ച് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ കൈവരിച്ച നേട്ട ങ്ങൾക്കുമാണ് ആദരം.

English Summary: DIG K Karthik, Kannur Range, awarded commendation letters to 23 police officers for excellence in investigation. Officers ensured conviction in murder, attempt to murder, narcotics, and POCSO cases. Among awardees are Kannur City ACP MP Azad, DySPs TP Sumesh and V Rameshan, along with Sub Inspectors and Civil Police Officers. SI Rahul Raghunath and CPOs Aravindakshan, Sreesanth, and DVR CPO Aneesh of Nallalam station were also honored for saving a youth who attempted suicide at home. The recognition is for scientific and effective evidence collection and securing punishment.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387015/kannur-dig-commendation-23-police-officers-acp-mp-azad)