---
title: "സൗദിയിലേക്ക് 17 വരെ സർവീസുകൾ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ് എയർ  വിമാന കമ്പനികൾ"
english_title: "Flights to Saudi Arabia Cancelled Till 17th by Indigo Air India Express Akasa"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387005/flights-to-saudi-arabia-cancelled-till-17-indigo-air-india-express-akasa"
published_at: "2026-10-14T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf2cac32a71_flights-to-saudi-arabia-cancelled-till-17-indigo-air-india-express-akasa.jpg"
keywords: []
---

# സൗദിയിലേക്ക് 17 വരെ സർവീസുകൾ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ് എയർ  വിമാന കമ്പനികൾ

> **Lead Summary:** സൗദി അറേബ്യയിലേക്ക്ഈ മാസം 17 വരെയുള്ള സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ. സൗദി അറേബ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ് എയർ എന്നീ വിമാന കമ്പനികൾ ആണ് നിലവിൽ സർവീസ് റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്.

## Article Content

സൗദി അറേബ്യയിലേക്ക്ഈ മാസം 17 വരെയുള്ള സർവീസുകൾ റദ്ദാക്കി വിമാന കമ്പനികൾ. സൗദി അറേബ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ് എയർ എന്നീ വിമാന കമ്പനികൾ ആണ് നിലവിൽ സർവീസ് റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്.

ദമാം, ജിദ്ദ , റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാർക്ക് അധികനിരക്കില്ലാതെ തീയതി മാറ്റുകയോ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ നേടുകയോ ചെയ്യാമെന്ന് കമ്പനി അറിയിച്ചു. റിയാദ്, ജിദ്ദ , ദമാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവയ്ക്കുന്നതായി ആകാശ എയറും അറിയിച്ചു.

English Summary: Airlines have cancelled services to Saudi Arabia till the 17th of this month citing unrest in Saudi Arabia. Indigo, Air India, Air India Express and Akasa Air have announced cancellations. Air India Express cancelled Dammam, Jeddah, Riyadh return services and offered free date change or full refund. Indigo cancelled Riyadh, Jeddah, Dammam, Madina services. Akasa Air suspended Riyadh and Jeddah services.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387005/flights-to-saudi-arabia-cancelled-till-17-indigo-air-india-express-akasa)