---
title: "ഇത്തിരി മനുഷത്വമാവാം..; തലശേരിയില്‍  ബസില്‍ നിന്ന് തെറിച്ച് വീണ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കാതെ  ജീവനക്കാർ, ആംബുലൻസ് ഡ്രൈവറുടെ ഇടപെടലിൽ വിദ്യാർത്ഥിനി  രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Thalassery Student Falls From Moving Private Bus Ambulance Driver Saves Life"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387002/thalassery-student-falls-from-private-bus-ambulance-driver-saves"
published_at: "2026-10-14T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf2ad8c364c_thalassery-student-falls-from-private-bus-ambulance.jpg"
keywords: []
---

# ഇത്തിരി മനുഷത്വമാവാം..; തലശേരിയില്‍  ബസില്‍ നിന്ന് തെറിച്ച് വീണ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കാതെ  ജീവനക്കാർ, ആംബുലൻസ് ഡ്രൈവറുടെ ഇടപെടലിൽ വിദ്യാർത്ഥിനി  രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** പാനൂർ: സ്വകാര്യ ബസ്സിൽ യാത്രക്കാർ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തതിനെ തുടർന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.

## Article Content

പാനൂർ: സ്വകാര്യ ബസ്സിൽ യാത്രക്കാർ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തതിനെ തുടർന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.

ബസ്സിൽ നിന്ന് വീണ വിദ്യാർഥിയെ ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെടുത്തിയത് ആംബംലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ. തലശ്ശേരിയിലെ മൻസൂറിൻ്റെ ഇടപടലാണ് കുട്ടിയുടെ ജീവിതം രക്ഷപ്പെട്ടത്. തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് ഇന്ന് രാവിലെ എട്ടേ മുക്കാലോടെ അപകടം ഉണ്ടായത്.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ കയറുമ്പോഴാണ് വിദ്യാർഥിനി തെറിച്ച് വീണത്. പെൺകുട്ടി കയറി ഡോർ അടക്കും മുമ്പേ ബസ് മുന്നോട്ട് എടുത്തതാണ് അപകട കാരണം. ബസ് സ്റ്റോപ്പിന് സമീപത്തെ സ്റ്റാൻ്റിൽ നിർത്തിയിട്ട ആംബുലൻസ് ഡ്രൈവർ മൻസൂർ ഉടൻ ഹോൺ മുഴക്കി. ബസ് നിർത്തിച്ചു.

എന്നാൽ ഇത്രയും സംഭവം നടന്നിട്ടും ബസ്സ് ജീവനക്കാർ തിരിഞ്ഞ് പോലും നോക്കാതെ പോകുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന KL 76 B 445 തേജാറാം ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ആർടിയോവിനും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

English Summary: A student fell onto the road after a private bus moved while she was boarding in Thalassery near Koduvalli Cooperative Hospital at around 8.45 am today. She had a narrow escape from coming under the bus. Ambulance driver Mansoor, parked nearby, honked and stopped the bus, saving her life. Eyewitnesses alleged the bus crew KL 76 B 445 Tejaram on Kozhikode-Kannur route did not even look back and drove away. Complaint with CCTV visuals has been filed to RTO and police.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387002/thalassery-student-falls-from-private-bus-ambulance-driver-saves)