---
title: "കണ്ണൂർ ദസറ ആഘോഷത്തിൽ സി സദാനന്ദൻ എംപിയെ ഒഴിവാക്കി ; രാഷ്ട്രീയക്കളിയെന്ന് ബിജെപി"
english_title: "BJP Alleges MP C Sadanandan Master Excluded From Kannur Dussehra Celebrations"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386995/kannur-dussehra-celebration-mp-sadanandan-master-excluded-bjp-allegation"
published_at: "2026-10-14T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf253ec35b0_kannur-dussehra-celebration-mp-sadanandan-master-excluded-bjp.jpg"
keywords: ["Kannur Dussehra", "C Sadanandan Master MP", "BJP Kannur", "Kannur Corporation", "Navratri"]
---

# കണ്ണൂർ ദസറ ആഘോഷത്തിൽ സി സദാനന്ദൻ എംപിയെ ഒഴിവാക്കി ; രാഷ്ട്രീയക്കളിയെന്ന് ബിജെപി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ദസറ ആഘോഷ പരിപാടിയിൽ സി സദാനന്ദൻ മാസ്റ്റർ എം പി യെ ഒഴിവാക്കിയതായി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ്കുമാർ ആരോപിച്ചു.രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാവാണ് കണ്ണൂർ ജില്ലക്കാരനായ സി സദാനന്ദൻ മാസ്റ്റർ എന്ന് കോർപ്പറേഷൻ ഭരണ കർത്താക്കൾ ഓർക്കണം.

## Article Content

കണ്ണൂർ: കണ്ണൂർ ദസറ ആഘോഷ പരിപാടിയിൽ സി സദാനന്ദൻ മാസ്റ്റർ എം പി യെ ഒഴിവാക്കിയതായി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ്കുമാർ ആരോപിച്ചു.രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാവാണ് കണ്ണൂർ ജില്ലക്കാരനായ സി സദാനന്ദൻ മാസ്റ്റർ എന്ന് കോർപ്പറേഷൻ ഭരണ കർത്താക്കൾ ഓർക്കണം.

എംപി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ പ്രവർത്തന കേന്ദ്രം കണ്ണൂർ ജില്ലയാണ്. ജില്ലയിൽ നിന്നുള്ള മറ്റെല്ലാ എംപിമാരെയും പരിപാടിയിൽ ക്ഷണിച്ചു. എന്നാൽ സി സദാനന്ദൻ മാസ്റ്ററെ ക്ഷണിച്ചതേയില്ല.

അദ്ദേഹം പങ്കെടുക്കുന്ന ഒരു പരിപാടിയും നിശ്ചയിച്ചുമില്ല. കേന്ദ്രസർക്കാർ കോടിക്കണക്കിനു രൂപയാണ് കണ്ണൂർ കോർപ്പറേഷന്റെ വികസനത്തിന് അനുവദിച്ചുകൊണ്ടിരിക്കുന്നത്.

മിനിമം ഈ ഓർമ്മയെങ്കിലും മേയർക്കും മറ്റുള്ളവർക്കും ഉണ്ടാകണം. പതിറ്റാണ്ടുകളായി നവരാത്രി ആഘോഷം ഭംഗിയായി സംഘടിപ്പിച്ചുവരുന്ന കണ്ണൂരിലെ കോവിലുകൾ നടത്തുന്ന പരിപാടിക്ക് പ്രാധാന്യം കുറക്കാൻ കണ്ണൂർ കോർപ്പറേഷൻ ബോധപൂർവ്വമായി ശ്രമിക്കുകയാണെന്ന് വിനോദ്കുമാർ ആരോപിച്ചു.

English Summary: BJP Kannur North District President KK Vinodkumar alleged that MP C Sadanandan Master was excluded from Kannur Dussehra celebrations organized by Kannur Corporation. He said all other MPs from the district were invited except Sadanandan Master, whose work centre is Kannur, and called it political vendetta. He also alleged corporation is trying to undermine traditional Navratri celebrations by temples.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386995/kannur-dussehra-celebration-mp-sadanandan-master-excluded-bjp-allegation)