---
title: "ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച  ദേവികയുടെ ചിതാഭസ്മം നാളെ വൈകീട്ടോടെ  ഇരിട്ടിയിലെ  വീട്ടിലെത്തിക്കും"
english_title: "Mortal Remains of Devika Who Died in Japan Train Accident to Reach Irity Home Tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386926/devika-japan-train-accident-ashes-to-reach-irity-home-tomorrow"
published_at: "2026-10-13T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace676c2dc72_devika-japan-train-accident-ashes-to.jpg"
keywords: ["Devika Japan", "Japan Train Accident", "Irity", "Kannur News", "Norka Roots", "Malayali in Japan"]
---

# ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച  ദേവികയുടെ ചിതാഭസ്മം നാളെ വൈകീട്ടോടെ  ഇരിട്ടിയിലെ  വീട്ടിലെത്തിക്കും

> **Lead Summary:** ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം നാളെ (ഒക്ടോബർ 14 പുലര്‍ച്ചെ 2.30 ഓടെ) വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കും. നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി ദേവികയുടെ ജന്മനാട്ടിലെ വീട്ടിലെത്തിക്കും.

## Article Content

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം നാളെ (ഒക്ടോബർ 14 പുലര്‍ച്ചെ 2.30 ഓടെ) വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കും. നോർക്ക റൂട്ട്സ് അധികൃതർ ചിതാഭസ്മം ഏറ്റുവാങ്ങി ദേവികയുടെ ജന്മനാട്ടിലെ വീട്ടിലെത്തിക്കും.

നാളെ വൈകിട്ട് 3.30 ഓടെ ചിതാഭസ്മം കണ്ണൂരിലെ വീട്ടിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മൃതശരീരം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ എംബസി ജപ്പാനിലെ മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെ ജപ്പാനിലാണ് സംസ്കരിച്ചത്.

മൃതദേഹം സംസ്കരിക്കുന്നതിനും, ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനും തുടര്‍ നടപടികളുടെ ഏകോപനത്തിനും നോര്‍ക്ക റൂട്ട്സ് നേതൃത്വം നല്‍കി. ഇരിക്കൂര്‍ എം.എല്‍.എ അഡ്വ സജീവ് ജോസഫും ഇതിനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കി.

ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയിൽ സെപ്റ്റംബർ രണ്ടിനാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ദേവിക, ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ആറുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.

English Summary:

The ashes of V. Devika (22) from Padiyoor, Iritty, who died after being hit by a train in Japan, will reach her home tomorrow. Officials said ashes will arrive at Thiruvananthapuram airport early on Oct 14 at 2.30 am and will be brought home by Norka Roots by 3.30 pm. As body could not be repatriated, cremation was done in Japan with family consent, with help of MEA, Indian Embassy and Malayali associations. Devika, a lab technician who joined as nursing assistant in Japan six months ago, was found dead on Sept 2 in Kakamigahara, Gifu.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386926/devika-japan-train-accident-ashes-to-reach-irity-home-tomorrow)