---
title: "പാനൂരിൽ 16 വയസുകാരൻ കാർ ഓടിച്ചു ; ആർസി ഉടമക്കെതിരെ 4 വകുപ്പുകൾ ചുമത്തി കേസ്"
english_title: "16-Year-Old Caught Driving Car in Panoor, Case Filed Against RC Owner Under 4 Sections"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386914/16-year-old-caught-driving-car-in-panoor-case-filed-against-rc-owner-under-4-sections"
published_at: "2026-10-13T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace4d2ad7287_panoor-16-year-old-car-driving-case-against-rc-owner.jpg"
keywords: ["Panoor Police", "Underage Driving", "Motor Vehicle Act", "Panoor news"]
---

# പാനൂരിൽ 16 വയസുകാരൻ കാർ ഓടിച്ചു ; ആർസി ഉടമക്കെതിരെ 4 വകുപ്പുകൾ ചുമത്തി കേസ്

> **Lead Summary:** പാനൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാർ ഓടിക്കാൻ നൽകിയ വാഹന ഉടമക്കെതിരെ 4 വകുപ്പുകൾ ചുമത്തി പാനൂർ പോലീസ് കേസെടുത്തു. പാനൂർ വൈദ്യർ പീടികയിൽ വച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അമിത വേഗതയിലും, അശ്രദ്ധമായും 16 കാരൻ കാറോടിച്ചെത്തിയത്.

## Article Content

പാനൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാർ ഓടിക്കാൻ നൽകിയ വാഹന ഉടമക്കെതിരെ 4 വകുപ്പുകൾ ചുമത്തി പാനൂർ പോലീസ് കേസെടുത്തു. പാനൂർ വൈദ്യർ പീടികയിൽ വച്ച് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അമിത വേഗതയിലും, അശ്രദ്ധമായും 16 കാരൻ കാറോടിച്ചെത്തിയത്.

പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പൊലീസ് സ്റ്റേഷനുമുന്നിൽ വച്ചാണ് പിന്തുടർന്ന് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയ കാർ ഉടമ പാനൂർ പുത്തൂരിലെ നജീബിനെതിരെ 1988 ലെ മോട്ടോർ വാഹന നിയമം 5,180, 199A(1), 199A(2) വകുപ്പുകൾ ചുമത്തി കേസെടുത്തു.

English Summary: Panoor Police have booked a case against a vehicle owner for allowing a minor to drive a car. Police said a 16-year-old was caught driving rashly at Vaidyar Peedika during vehicle checking and did not stop despite police signal. The car was chased and caught in front of the police station. Case was registered against RC owner Najeeb of Puthoor, Panoor under Sections 5, 180, 199A(1), 199A(2) of Motor Vehicles Act, 1988.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386914/16-year-old-caught-driving-car-in-panoor-case-filed-against-rc-owner-under-4-sections)