---
title: "തളിപ്പറമ്പിൽ മദ്യപസംഘം ദമ്പതികളുടെ ബൈക്കിൽ കാറിടിപ്പിച്ചത് 3 തവണ ; 3 പേർ പിടിയിൽ"
english_title: "Taliparamba Drunk Car Hits Bike Couple Multiple Times Police Arrest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386901/taliparamba-drunk-car-hits-bike-couple-multiple-times-police-arrest"
published_at: "2026-10-13T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace2da8ece19_taliparamba-drunk-car-hits-bike-couple-multiple-times-police-arrest.jpg"
keywords: []
---

# തളിപ്പറമ്പിൽ മദ്യപസംഘം ദമ്പതികളുടെ ബൈക്കിൽ കാറിടിപ്പിച്ചത് 3 തവണ ; 3 പേർ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: മദ്യലഹരിയിൽ കാർ ഓടിച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ പലതവണ വണ്ടിയിടിച്ച സംഘത്തെ പോലീസ് പിടികൂടി.ഇന്നലെ രാത്രി 8.30ന് തളിപ്പറമ്പ് ടൗണിനടുത്താണ് യുവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചത്.

## Article Content

തളിപ്പറമ്പ്: മദ്യലഹരിയിൽ കാർ ഓടിച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ പലതവണ വണ്ടിയിടിച്ച സംഘത്തെ പോലീസ് പിടികൂടി.ഇന്നലെ രാത്രി 8.30ന് തളിപ്പറമ്പ് ടൗണിനടുത്താണ് യുവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചത്.

3 തവണ കാറിടിച്ചതോടെ ദമ്പതികൾ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം കാർ തടഞ്ഞു നിർത്തി. പിന്നാലെ കാറിലുള്ളവരും എത്തി. 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്.

വിവരമറിഞ്ഞ് ബസ് സ്റ്റാൻഡിലും ടൗണിലും ഉണ്ടായിരുന്നവരും തടിച്ചു കൂടി. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ബൈക്കിലുണ്ടായിരുന്ന യുവാവും കാറിലുള്ളവരും പ്രശ്നം സംസാരിച്ചു കൊണ്ടിരിക്കെ കാർ ഡ്രൈവർ കടന്നുകളഞ്ഞു.

കാറിലുണ്ടായിരുന്ന 3 പേരെ പോലീസെത്തി പിടികൂടി. കാർ കസ്റ്റഡിയിലെടുത്തു. അമ്മംകുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു

.English Summary: At Taliparamba, police caught gang who drove car under influence of alcohol and hit bike carrying young couple multiple times. Incident happened last night at 8.30 pm near Taliparamba town. After car hit bike 3 times, couple stopped car near Taliparamba bus stand. There were 4 people in car. Crowd gathered at bus stand and town, locals informed police. While bike rider and car occupants were arguing, car driver escaped. Police arrested 3 others in car and took car into custody. They are suspected to be natives of Ammamkulam. Police said case for drunk driving will be registered.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386901/taliparamba-drunk-car-hits-bike-couple-multiple-times-police-arrest)