---
title: "പാഠം ഒന്ന്,  'അനുകമ്പ..!' ; സഹജീവി സ്നേഹത്തിൽ  മാതൃകയായി പന്ന്യന്നൂർ ഗവ. ഐ ടി ഐ വിദ്യാർത്ഥികൾ"
english_title: "Pannyannur Govt ITI Students Rescue Stray Puppy Maggot Wound Compassion"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386879/pannyannur-govt-iti-students-rescue-stray-puppy-compassion-example"
published_at: "2026-10-13T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdfe37c65af_Pannyannur_Govt_ITI_Students_Rescue_Stray_Puppy_Maggot_Wound_Compassion.jpg"
keywords: ["Pannyannur Govt ITI students", "stray puppy rescue Kerala", "animal compassion students", "PK Arjun M Thejas"]
---

# പാഠം ഒന്ന്,  'അനുകമ്പ..!' ; സഹജീവി സ്നേഹത്തിൽ  മാതൃകയായി പന്ന്യന്നൂർ ഗവ. ഐ ടി ഐ വിദ്യാർത്ഥികൾ

> **Lead Summary:** പന്ന്യന്നൂർ: കഴുത്തിന് പുഴുവരിച്ച നായക്കുട്ടിക്ക് സ്നേഹത്തിന്റെ കരുതലൊരുക്കി പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിലെ വിദ്യാർത്ഥികൾ. തിങ്കളാഴ്ച രാവിലെ പതിവു പോലെ ഐടിഐയിലെത്തിയപ്പോഴാണ് മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ വിദ്യാർത്ഥികളായ പി.കെ അർജുന്റെയും, എം. തേജസിന്റെയും ശ്രദ്ധയിൽ അവശ നിലയിലായ തെരുവു നായക്കുട്ടിയെ കണ്ടത്.

## Article Content

പന്ന്യന്നൂർ: കഴുത്തിന് പുഴുവരിച്ച നായക്കുട്ടിക്ക് സ്നേഹത്തിന്റെ കരുതലൊരുക്കി പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിലെ വിദ്യാർത്ഥികൾ. തിങ്കളാഴ്ച രാവിലെ പതിവു പോലെ ഐടിഐയിലെത്തിയപ്പോഴാണ് മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ വിദ്യാർത്ഥികളായ പി.കെ അർജുന്റെയും, എം. തേജസിന്റെയും ശ്രദ്ധയിൽ അവശ നിലയിലായ തെരുവു നായക്കുട്ടിയെ കണ്ടത്.

കഴുത്ത് പുഴുവരിച്ച് തീർത്തും അത്യാസന്ന നിലയിലായിരുന്നു നായക്കുട്ടി. സമീപത്തു തന്നെ മറ്റൊരു നായക്കുട്ടിയും ഉണ്ടായിരുന്നു. തുടർന്ന് അധ്യാപകരായ കെ.രാഗേഷ്, കെ.നിഷാദ് എന്നിവരുടെ നിർദേശപ്രകാരം അർജുനും, തേജസും പന്ന്യന്നൂർ മൃഗാശുപത്രിയിലെത്തി വെറ്റിനറി ഡോക്ടർ അഞ്ജുവിനെ കണ്ട് വിവരം പറഞ്ഞ് മരുന്നു വാങ്ങിയെത്തി.

ചൊവ്വാഴ്ചയും അവസ്ഥയിൽ മാറ്റമില്ലാത്തതിനാൽ നായക്കുട്ടിയെ കൊണ്ട് മൃഗാശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയായിരുന്നു. ഡോ.അഞ്ജു മുറിവിൽ നിന്നും പുഴുക്കളെ നീക്കി മരുന്നു വച്ചുകെട്ടി തുടർചികിത്സക്കുള്ള മരുന്നുകളും നൽകുകയായിരുന്നു. ഇപ്പോൾ ഐടിഐ കോമ്പൗണ്ടിൽ തന്നെ വിദ്യാർത്ഥികളുടെ പരിചരണത്തിലാണ് നായക്കുട്ടി. അർജുൻ എസ്.എഫ്.ഐ പന്ന്യന്നൂർ ഐ.ടി.ഐ യൂണിറ്റ് പ്രസിഡണ്ടും, തേജസ് യൂണിറ്റ് അംഗവുമാണ്.

English Summary: In an example of compassion towards fellow beings, Pannyannur Govt ITI students cared for stray puppy with maggot-infested neck wound. Mechanical Motor Vehicle students PK Arjun and M Thejas noticed critically ill puppy on Monday morning. On instructions of teachers K Ragesh and K Nishad, they went to Pannyannur veterinary hospital, met Dr Anju, got medicines. On Tuesday with no improvement, they took puppy to hospital for treatment. Dr Anju removed maggots, dressed wound and gave medicines for follow-up treatment. Puppy now under care of students inside ITI compound. Arjun is SFI Pannyannur ITI unit president and Thejas is unit member.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386879/pannyannur-govt-iti-students-rescue-stray-puppy-compassion-example)