---
title: "വിവാഹം മുടങ്ങിയതിൽ മനംനൊന്ത്   പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Payyanur 24 Year Old Shruthi Body Found Perumba River Marriage Cancelled Suicide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386863/payyanur-shruthi-body-found-perumba-river-marriage-cancelled"
published_at: "2026-10-13T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdef2fd56b6_payyanur-shruthi-body-found-perumba-river-marriage-cancelled.jpg"
keywords: ["Payyanur Shruthi death", "Perumba river body found", "marriage cancelled suicide Payyanur"]
---

# വിവാഹം മുടങ്ങിയതിൽ മനംനൊന്ത്   പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കണ്ണൂർ: പയ്യന്നൂർ സ്വദേശിയായ 24കാരി ശ്രുതിയുടെ മൃതദേഹമാണ് കിട്ടിയത്.നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ആൺസുഹൃത്ത് പിന്മാറിയതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.ഇരുവർക്കും ഇന്നലെ കൗൺസിലിംഗ് നൽകിയിരുന്നു.ആ സ്ഥലത്തുനിന്നാണ് ശ്രുതി ഇറങ്ങിയോടി പുഴയിൽ ചാടിയത്.പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപത്തു നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കാനായി മുക്കൂട് സ്വദേശിനിയാണ് സി. ശ്രുതി. പരേതനായ സി. ചന്ദ്രന്റെയും എം. ജാനകിയുടെയും മകളാണ്.

## Article Content

കണ്ണൂർ: പയ്യന്നൂർ സ്വദേശിയായ 24കാരി ശ്രുതിയുടെ മൃതദേഹമാണ് കിട്ടിയത്.നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ആൺസുഹൃത്ത് പിന്മാറിയതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.ഇരുവർക്കും ഇന്നലെ കൗൺസിലിംഗ് നൽകിയിരുന്നു.ആ സ്ഥലത്തുനിന്നാണ് ശ്രുതി ഇറങ്ങിയോടി പുഴയിൽ ചാടിയത്.പെരുമ്പ ഇക്കോ തണൽ പാർക്കിന് സമീപത്തു നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കാനായി മുക്കൂട് സ്വദേശിനിയാണ് സി. ശ്രുതി. പരേതനായ സി. ചന്ദ്രന്റെയും എം. ജാനകിയുടെയും മകളാണ്.

പയ്യന്നൂരിലെ മാളിലെ ജീവനക്കാരിയായിരുന്ന ശ്രുതിയെ തിങ്കളാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. യുവതിയുടെ സ്കൂട്ടറും ചെരിപ്പും പെരുമ്പ പാലത്തിന് സമീപം കണ്ടെത്തിയതോടെയാണ് പുഴയിൽ ചാടിയതായി സംശയം ഉയർന്നത്. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും രാത്രി തിരച്ചിൽ നടത്തിയിരുന്നു.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ജനുവരിയിലാണ് ശ്രുതിയുടേയും നാട്ടുകാരനായ യുവാവിന്‍റേയും വിവാഹ നിശ്ചയം നടന്നത്.

English Summary: Body of 24-year-old Shruthi, native of Payyanur, found in river after suspected suicide due to cancelled marriage. Relatives alleged boyfriend withdrew from fixed marriage. Both were given counseling yesterday, from where Shruthi ran and jumped into river. Body found near Perumba Eco Thanal Park. Native of Kanayi Mukuud, daughter of late C Chandran and M Janaki. Employee at a mall in Payyanur, missing since Monday evening. Her scooter and slippers found near Perumba bridge, leading to suspicion. Fire force and locals searched at night. Body found this morning, shifted to Pariyaram Kannur Govt Medical College mortuary. Payyanur police registered unnatural death case. Engagement was in January.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386863/payyanur-shruthi-body-found-perumba-river-marriage-cancelled)