---
title: "കണ്ണൂർ കമ്പിൽ ടൗണിൽ വൻ എം.ഡി.എം.എ വേട്ട ; യുവ വ്യാപാരി അറസ്റ്റിൽ, കൈയ്യേറ്റം ചെയ്ത് നാട്ടുകാർ"
english_title: "Kannur Kambil MDMA Seizure 475 Gram Young Trader Arrested Badusha Excise Squad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386766/kannur-kambil-mdma-seizure-475-gram-young-trader-arrested-badusha-excise-squad"
published_at: "2026-10-12T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd021c1e955_kannur-kambil-town-mdma-seizure-475-gram-trader-arrested-badusha.jpg"
keywords: []
---

# കണ്ണൂർ കമ്പിൽ ടൗണിൽ വൻ എം.ഡി.എം.എ വേട്ട ; യുവ വ്യാപാരി അറസ്റ്റിൽ, കൈയ്യേറ്റം ചെയ്ത് നാട്ടുകാർ

> **Lead Summary:** കണ്ണൂർ: കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവ വ്യാപാരിയെ വൻ എം.ഡി.എം.എ ശേഖരവുമായി കണ്ണൂർ എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സംഘം പിടികൂടി. കൊട്ടപ്പൊയ്യിൽ പെരുമാച്ചേരിയിലെ ബാദുഷയെ ആണ് ഇൻസ്പെക്ടർ സിയാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കമ്പിൽ ടൗണിലെ ബി.എ ലബാൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ബാദുഷ. ഇയാളുടെ പക്കൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 475 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഇയാൾ കട കേന്ദ്രീ കരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി എക്സൈസ് കമ്മീഷണർ സ്‌ക്വാഡംഗങ്ങളായ

## Article Content

കണ്ണൂർ: കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവ വ്യാപാരിയെ വൻ എം.ഡി.എം.എ ശേഖരവുമായി കണ്ണൂർ എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സംഘം പിടികൂടി. കൊട്ടപ്പൊയ്യിൽ പെരുമാച്ചേരിയിലെ ബാദുഷയെ ആണ് ഇൻസ്പെക്ടർ സിയാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കമ്പിൽ ടൗണിലെ ബി.എ ലബാൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ബാദുഷ. ഇയാളുടെ പക്കൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 475 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഇയാൾ കട കേന്ദ്രീ കരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി എക്സൈസ് കമ്മീഷണർ സ്‌ക്വാഡംഗങ്ങളായ

പി.പി സുഹൈൽ, പി.വി ഗണേഷ്ബാബു എന്നി വർക്ക് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാ നത്തിൽ ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധ നയിലാണ് എം.ഡി.എം.എ പിടികൂടിയത്. യുവാവിൻ്റെ ബലേനോ കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. കാറും കസ്റ്റഡിയിലെടുത്തു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കസ്റ്റഡിയിൽ എടുത്ത ഇയാളെ സ്ഥലത്തു വച്ചു തന്നെ നാട്ടുകാരടക്കമുള്ളവർ കൈയ്യേറ്റം ചെയ്തു. ഏറെ കഷ്ടപ്പെട്ടാണ് ഇയാളെ എക്സൈസ് വാഹനത്തിൽ കയറ്റിയത്. എക്സൈസ് ഓഫീസിൽ വച്ച് ദൃശ്യങ്ങൾ പകർത്തുമ്പോഴും യാതൊരു കൂസലുമില്ലാതെ ഇയാൾ ആംഗ്യങ്ങൾ കാണിക്കുന്നുണ്ടായിരുന്നു.

English Summary: In a major MDMA haul at Kambil Town, Kannur, the Excise Enforcement and Anti-Narcotic Special Squad arrested young trader Badusha (32) of Kottappoyil Perumacheri with 475 grams of MDMA worth lakhs. Owner of B.A. Laban shop in Kambil Town, he was allegedly selling drugs from his shop. Acting on tip-off received by Excise Commissioner Squad members P.P. Suhail and P.V. Ganesh Babu, inspection was conducted this afternoon led by Inspector Siyad. Drug was recovered from his Baleno car, which was also seized. Offence carries up to 20 years imprisonment. Locals manhandled him at spot and excise team struggled to put him in vehicle. At excise office he was seen making gestures shamelessly while being videographed. Team included Asst Inspectors Purushothaman, Rajesh Shankar, Ajith, Preventive Officer P.P. Suhail and Civil Officers P.V. Ganesh Babu, Sujesh, Jijesh, Rathika.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386766/kannur-kambil-mdma-seizure-475-gram-young-trader-arrested-badusha-excise-squad)