---
title: "കൃത്യമായ ആസൂത്രണം, പഴുതടച്ച അന്വേഷണം ;  എംഡിഎംഎയുമായി പാനൂർ പൊലീസിന്റെ  പിടിയിലായ  മുണ്ടേരി സ്വദേശികൾ റിമാണ്ടിൽ"
english_title: "Panoor Police MDMA Arrest Munderi Natives Remanded Swift Car Seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386753/panoor-police-mdma-arrest-munderi-natives-remanded-swift-car"
published_at: "2026-10-12T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acce088cbb16_panoor-police-mdma-arrest-munderi-natives-remanded-swift-car.jpg"
keywords: []
---

# കൃത്യമായ ആസൂത്രണം, പഴുതടച്ച അന്വേഷണം ;  എംഡിഎംഎയുമായി പാനൂർ പൊലീസിന്റെ  പിടിയിലായ  മുണ്ടേരി സ്വദേശികൾ റിമാണ്ടിൽ

> **Lead Summary:** പാനൂർ: കുറ്റ്യാടിയിൽ നിന്നും പാനൂർ വഴി മുണ്ടേരിയിലേക്ക് വരവെയാണ് രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തിൽ പ്രതികളെ വലയിലാക്കിയത്.

## Article Content

പാനൂർ: കുറ്റ്യാടിയിൽ നിന്നും പാനൂർ വഴി മുണ്ടേരിയിലേക്ക് വരവെയാണ് രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തിൽ പ്രതികളെ വലയിലാക്കിയത്.

KL 13 AQ 8100 ചുവന്ന കളർ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്നു എംഡിഎംഎ. വാഹനത്തിൽ ഉണ്ടായിരുന്ന ഏച്ചൂർ മുണ്ടേരി സ്വദേശികളായ ഹർഷാദ് (33) , ഹഫീസ് (33), സനദ് (28) എന്നവരെ അറസ്റ്റു ചെയ്തു.

ഇവരിൽ നിന്നും 4 ഗ്രാമോളം എംഡിഎംഎയാണ് പിടികൂടിയത്. വിവരമറിഞ്ഞ് അർധരാത്രിയായിട്ടും നിരവധി നാട്ടുകാരാണ് സ്ഥലത്ത് തടിച്ചു കൂടിയത്. ഇതേ തുടർന്ന് ഗതാഗത കുരുക്കും ഉണ്ടായി. സിപിഒമാരായ സുധീഷ്, മഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

English Summary:

In a well-planned operation based on secret information, Panoor police under SI Maria Prince intercepted three Munderi natives transporting MDMA from Kuttyadi via Panoor to Munderi. They were traveling in a red Swift car KL 13 AQ 8100. Arrested are Harshad (33), Hafees (33) and Sanad (28), natives of Echur Munderi. About 4 grams of MDMA was seized. Despite midnight, many locals gathered causing traffic jam. CPOs Sudheesh and Mahesh were part of the team. Accused remanded after court production.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386753/panoor-police-mdma-arrest-munderi-natives-remanded-swift-car)