---
title: "ഓപ്പറേഷൻ തൂഫാൻ ; അഴിക്കോട്, ചിറക്കൽ സ്വദേശികൾ പിടിയിൽ"
english_title: "Kannur Operation Toofan Two Held With MDMA Azhikode Chirakkal Anti Drug Drive"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386735/kannur-operation-toofan-mdma-seized-two-arrested-azhikode-chirakkal"
published_at: "2026-10-12T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accb574b95e2_kannur-operation-toofan-mdma-seized-two-arrested-azhikode-chirakkal.jpg"
keywords: []
---

# ഓപ്പറേഷൻ തൂഫാൻ ; അഴിക്കോട്, ചിറക്കൽ സ്വദേശികൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: ലഹരിവിരുദ്ധ നടപടിയുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് നടത്തിയ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ അഴിക്കോട്, ചിറക്കൽ മേഖലകളിൽ നിന്നായി രണ്ടുപേർ എംഡിഎംഎയുമായി പിടിയിലായി.

## Article Content

കണ്ണൂർ: ലഹരിവിരുദ്ധ നടപടിയുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് നടത്തിയ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ അഴിക്കോട്, ചിറക്കൽ മേഖലകളിൽ നിന്നായി രണ്ടുപേർ എംഡിഎംഎയുമായി പിടിയിലായി.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശപ്രകാരം വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

അഴിക്കോട് സ്വദേശി അനീസ് കെ. (31), ചിറക്കൽ സ്വദേശി ഷിജിൽ കെ. (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. അനീസിൽ നിന്ന് 8.25 ഗ്രാമും ഷിജിലിൽ നിന്ന് 1.3 ഗ്രാമും എംഡിഎംഎ കണ്ടെടുത്തു.

ഇതിൽ ചിറക്കൽ സ്വദേശി ഷിജിലിനെതിരെ വളപട്ടണം, കണ്ണൂർ ടൗൺ, എടക്കാട് പോലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകളും അനീസിനെതിരെ വളപട്ടണം, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളും നിലവിലുണ്ട്.

അഴിക്കോട് നടത്തിയ പരിശോധനയിൽ എസ്.ഐ. അജയൻ, എസ്.സി.പി.ഒ. ശ്രീയേഷ്, സി.പി.ഒ.മാരായ രാഹുൽ, ബ്രിജിത്ത് എന്നിവരും ചിറക്കലിൽ നടത്തിയ പരിശോധനയിൽ എസ്.സി.പി.ഒ. സുഷെൻ, സി.പി.ഒ.മാരായ മഹേഷ്, പ്രവീൺ എന്നിവരുമടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

English Summary: As part of anti-drug drive, Kannur City Police's Operation Toofan led to arrest of two persons with MDMA from Azhikode and Chirakkal areas. On direction of City Police Commissioner B.V. Vijaya Bharath Reddy IPS, search was led by Valapattanam SHO Vipin T.M. Arrested are Anish K. (31) of Azhikode with 8.25 grams and Shijil K. (30) of Chirakkal with 1.3 grams. Shijil has about four cases in Valapattanam, Kannur Town and Edakkad stations, Anish has about five cases in Valapattanam, Kannur Town and Kannur City stations.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386735/kannur-operation-toofan-mdma-seized-two-arrested-azhikode-chirakkal)