---
title: "പാനൂരിൽ എംഡിഎംഎയുമായി പിടിയിലായത്  മുണ്ടേരി സ്വദേശികൾ ;  വരുന്നത്  കുറ്റ്യാടിയിൽ നിന്നും"
english_title: "Panoor MDMA Seizure 3 Mundari Natives Arrested Red Swift Car KL13AQ8100 Kuttiyadi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386615/panoor-mdma-4-gram-seized-mundari-natives-kuttiyadi-red-swift-car"
published_at: "2026-10-11T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbcd4a27dea_panoor-mdma-4-gram-seized-mundari-natives-kuttiyadi-red-swift-car.jpg"
keywords: ["Panoor MDMA", "Panoor MDMA 4 gram seized", "Mundari natives arrested Panoor", "KL13AQ8100 Swift red car"]
---

# പാനൂരിൽ എംഡിഎംഎയുമായി പിടിയിലായത്  മുണ്ടേരി സ്വദേശികൾ ;  വരുന്നത്  കുറ്റ്യാടിയിൽ നിന്നും

> **Lead Summary:** പാനൂർ: കണ്ണൂർ സിറ്റി ഡാൻസാഫ് ടീമിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പാനൂർ പോലീസും ചേർന്ന് പാനൂർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയത്.

## Article Content

പാനൂർ: കണ്ണൂർ സിറ്റി ഡാൻസാഫ് ടീമിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പാനൂർ പോലീസും ചേർന്ന് പാനൂർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയത്.

KL 13 AQ 8100 സിഫ്റ്റ് ചുവന്ന കളർ കാറിൽ കടത്തുകയായിരുന്നു എംഡിഎംഎ. വാഹനത്തിൽ ഉണ്ടായിരുന്ന ഏച്ചൂർ മുണ്ടേരി സ്വദേശികളായ ഹർഷാദ് (33) , ഹഫീസ് (33), സനദ് (28) എന്നവരെകസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പരിശോധിച്ചതിച്ചതിൽ ഹർഷാദ് എന്നയാളുടെ കൈവശത്തിൽ നിന്നാണ് 4 ഗ്രാമോളം എംഡിഎംഎ എകണ്ടെടുത്തത്. കൂടുതൽ പരിശോധന തുടരുകയാണ്. പാനൂർ ജംഗ്ഷനിൽ നിന്നുള്ള പരിശോധനയായതിനാൽ ഇപ്പോഴും ഗതാഗതം തടസ്സപ്പെട്ടിരിക്കുയാണ്. ഇവർ കുറ്റ്യാടിയിൽ നിന്നും വരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. നടപടി ക്രമങ്ങൾ തുടരുകയാണ്.

English Summary: Following a tip-off to Kannur City DANSAF team, Panoor Police seized MDMA at Panoor Junction. The drug was being transported in a red Swift car KL13 AQ8100. Three natives of Echur Mundari - Harshad (33), Hafees (33), and Sanad (28) - were taken into custody. About 4 grams of MDMA was recovered from Harshad. The gang was reportedly coming from Kuttiyadi. Traffic remains disrupted at Panoor Junction as procedures continue.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386615/panoor-mdma-4-gram-seized-mundari-natives-kuttiyadi-red-swift-car)