---
title: "ന്യൂമാഹിയിൽ വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 16 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ"
english_title: "Operation Thoofan New Mahe Drug Bust 16 Gram MDMA Seized Woman Man Arrested Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386554/new-mahe-operation-thoofan-mdma-seized-16-gram-two-arrested"
published_at: "2026-10-11T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb3e69a66dd_new-mahe-operation-thoofan-mdma-seized-16-gram-two-arrested.jpg"
keywords: ["Operation Thoofan New Mahe", "MDMA seized New Mahe", "New Mahe drug arrest Rubaiyda Ajmal", "Kannur City Police MDMA raid"]
---

# ന്യൂമാഹിയിൽ വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 16 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

> **Lead Summary:** ന്യൂമാഹി: സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടയിൽ, ന്യൂമാഹിയിൽ വൻ മയക്കുമരുന്ന് വേട്ട. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത്.

## Article Content

ന്യൂമാഹി: സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടയിൽ, ന്യൂമാഹിയിൽ വൻ മയക്കുമരുന്ന് വേട്ട. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത്.

തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി റുബൈദ പി.കെ. (34), കോഴിക്കോട് വേലം സ്വദേശി അജ്മൽ വി.പി. (34) എന്നിവരാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂമാഹി അഴീക്കലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെനിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 16.5838 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. പിടിയിലായ റുബൈദയ്‌ക്കെതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട മുൻകാല കേസുകൾ നിലവിലുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെയും തലശ്ശേരി എ.എസ്.പി. നന്ദഗോപൻ എം.ഐ.പി.എസിന്റെയും ചൊക്ലി സി.ഐ. ഷാജു സി എന്നിവരുടെ മേൽനോട്ടത്തിൽ. ന്യൂമാഹി പോലീസ് സ്റ്റേഷൻ എസ്.ഐ. രജിൻ രാജിന്റെ നേതൃത്വത്തിൽ എസ്.എ.മാരായ അഭിഷേക്, അനിൽകുമാർ, സി.പി.ഒ.മാരായ സുവിൻ, രചന, എന്നിവരും തലശ്ശേരി എ.എസ്.പി. സ്‌ക്വാഡും ഡാൻസാഫ് സ്‌ക്വാഡും അണ് അന്വേഷണ സംഘത്തിലുള്ളത്.

English Summary: In a major drug bust under Operation Thoofan, police seized 16.5838 grams of MDMA from a rented house in Azhikal, New Mahe. Two persons, Rubaiyda PK (34) of Templegate Thalassery and Ajmal VP (34) of Velam Kozhikode, were arrested. Rubaiyda has previous narcotics cases in Thalassery, New Mahe and Mattannur stations. The raid was conducted under Kannur City Police Commissioner BV Vijay Bharath Reddy IPS and Thalassery ASP Nandagopan supervision, led by New Mahe SI Rajin Raj with DANSAF and ASP squad.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386554/new-mahe-operation-thoofan-mdma-seized-16-gram-two-arrested)