---
title: "ചൊക്ലിയിൽ 'കുട്ടി ഡ്രൈവർ' പിടിയിൽ ; മാതാവിനെതിരെ കേസ്"
english_title: "Child Driver Caught In Chokli Case Against Mother Bike KL 58 A 9890 Seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386490/chokli-child-driver-caught-case-against-mother-kl58a9890"
published_at: "2026-10-10T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca697c9f5aa_chokli-child-driver-caught-case-against-mother-kl58a9890.jpg"
keywords: ["chokli child driver", "KL 58 A 9890 bike seized", "case against mother Chokli SI R Rakesh"]
---

# ചൊക്ലിയിൽ 'കുട്ടി ഡ്രൈവർ' പിടിയിൽ ; മാതാവിനെതിരെ കേസ്

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ 'കുട്ടി ഡ്രൈവർ' പിടിയിൽ .ചൊക്ലി എസ്.ഐ ആർ. രാകേഷും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് കുട്ടി ഡ്രൈവർ പിടിയിലായത്.

## Article Content

ചൊക്ലി: ചൊക്ലിയിൽ 'കുട്ടി ഡ്രൈവർ' പിടിയിൽ .ചൊക്ലി എസ്.ഐ ആർ. രാകേഷും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് കുട്ടി ഡ്രൈവർ പിടിയിലായത്.

മേക്കുന്ന് ഭാഗത്തു നിന്നും അമിത വേഗതയിൽ കാഞ്ഞിരത്തിൻ കീഴിൽ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികനായ കുട്ടി. KL 58 A 9890 നമ്പർ ബൈക്ക് പൊലീസ് പിടിച്ചെടുത്തു. ഉടമയായ കാഞ്ഞിരത്തിൻ കീഴിലെ ബൈത്തുൽ ഹംദിലെ വി. ഫസീലക്കെതിരെ മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം 5, 199A (1), 199A (2), 180 നിയമപ്രകാരം കേസെടുത്തു.

English Summary:

During vehicle inspection by Chokli SI R. Rakesh and team, a child rider driving bike KL 58 A 9890 at high speed from Mekkunnu to Kanjirathinkeezhil was caught. Bike seized. Case registered against owner V. Faseela under Motor Vehicle Act sections 5, 199A(1), 199A(2), 180.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386490/chokli-child-driver-caught-case-against-mother-kl58a9890)