---
title: "തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയെ കടിച്ച് മൂർഖൻ ; സംഭവം കോഴിക്കോട്*"
english_title: "Woman Bitten By Cobra During MGNREGS Work Punoor Kozhikode Medical College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386472/woman-cobra-bite-mgnregs-punoor-kozhikode-medical-college"
published_at: "2026-10-10T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca432af2329_1001446601.png"
keywords: []
---

# തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയെ കടിച്ച് മൂർഖൻ ; സംഭവം കോഴിക്കോട്*

> **Lead Summary:** തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. പൂനൂർ സ്വദേശി വിമലയ്ക്കാണ് കടിയേറ്റത്.

## Article Content

തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. പൂനൂർ സ്വദേശി വിമലയ്ക്കാണ് കടിയേറ്റത്.

ജോലി സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാൻ നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386472/woman-cobra-bite-mgnregs-punoor-kozhikode-medical-college)