---
title: "ധർമ്മടത്ത് നിന്ന് കാണാതായ 15 കാരൻ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ചു ; പൊലീസ് പിന്നാലെ"
english_title: "Missing 15 Year Old Boy From Dharmadam Traced To Uttar Pradesh Police Train To Mathura"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386469/missing-15-year-old-boy-from-dharmadam-traced-to-uttar-pradesh-police-train-to-mathura"
published_at: "2026-10-10T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca2b56b7691_missing-15-year-old-dharmadam-traced-uttar-pradesh-mathura-train.jpg"
keywords: []
---

# ധർമ്മടത്ത് നിന്ന് കാണാതായ 15 കാരൻ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ചു ; പൊലീസ് പിന്നാലെ

> **Lead Summary:** ധർമടം: ധർമടത്ത് നിന്ന് കാണാതായ 15-കാരൻ സ്വദേശമായ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. ഉത്തർപ്രദേശ് സ്വദേശികളായ അരുൺകുമാറിന്റെയും സീമാദേവിയുടെയും മകനാണ് ആദിത്യൻ.

## Article Content

ധർമടം: ധർമടത്ത് നിന്ന് കാണാതായ 15-കാരൻ സ്വദേശമായ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. ഉത്തർപ്രദേശ് സ്വദേശികളായ അരുൺകുമാറിന്റെയും സീമാദേവിയുടെയും മകനാണ് ആദിത്യൻ.

കുടുംബം തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമാണ് താമസം. പരാതി ലഭിച്ച ഉടൻ ധർമടം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഞായറാഴ്ച വൈകിട്ട് 3 മണിയോടെ ആദിത്യൻ മഥുരയിലേക്കുള്ള ട്രെയിനിൽ കയറുന്നതായി കണ്ടെത്തി.

മഥുരയിലേക്കാണ് കുട്ടി ടിക്കറ്റ് എടുത്തിരിക്കുന്നത്. ധർമടം പോലീസ് മഥുര പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടിയെ കണ്ടെത്താൻ കേരളത്തിൽ നിന്ന് ഒരു പോലീസ് സംഘം ഉത്തർപ്രദേശിലേക്ക് തിരിക്കും. അതേസമയം കുട്ടി എന്തിനാണ് വീട് വിട്ട് പോയതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

English Summary: Police confirmed that 15-year-old boy Adithyan missing from Dharmadam since last Sunday has travelled to his native Uttar Pradesh. Class 10 student, son of Arun Kumar and Seema Devi, residing near Thalassery railway station, was seen on CCTV boarding train to Mathura at 3 pm Sunday after buying ticket. Dharmadam police contacted Mathura police and a team from Kerala will go to UP to trace him. Reason for leaving home unclear.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386469/missing-15-year-old-boy-from-dharmadam-traced-to-uttar-pradesh-police-train-to-mathura)