---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ  കതിരൂർ മണ്ഡലം കമ്മിറ്റി  42 ആം വാർഷിക സമ്മേളനം നടത്തി."
english_title: "Kerala State Service Pensioners Association Kathirur Mandalam Committee 42nd Annual Conference Ponnayam LP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386451/ksspa-kathirur-mandalam-42nd-annual-conference-ponnyam"
published_at: "2026-10-10T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca0a07e6b75_ksspa-kathirur-mandalam-42nd-annual-conference-ponnyam.jpg"
keywords: ["ksspa kathirur mandalam conference", "kerala state service pensioners association 42nd anniversary", "ponnyam lp school kathirur"]
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ  കതിരൂർ മണ്ഡലം കമ്മിറ്റി  42 ആം വാർഷിക സമ്മേളനം നടത്തി.

> **Lead Summary:** പൊന്ന്യം എൽപി സ്കൂളിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പുതിയ കമ്മിറ്റി രൂപീകരണം എന്നിവ നടന്നു.കെ.എസ്.എസ്.പി.എ സംസ്ഥാന ഉപാധ്യക്ഷൻ ടി.വി ഗംഗാധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കതിരൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി.ദേവദാസ് അധ്യക്ഷത വഹിച്ചു.

## Article Content

പൊന്ന്യം എൽപി സ്കൂളിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പുതിയ കമ്മിറ്റി രൂപീകരണം എന്നിവ നടന്നു.കെ.എസ്.എസ്.പി.എ സംസ്ഥാന ഉപാധ്യക്ഷൻ ടി.വി ഗംഗാധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കതിരൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി.ദേവദാസ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എം.വി മോഹൻദാസ് സ്വാഗതവും, ട്രഷറർ സിപി അജിത് കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എം പി കുഞ്ഞിമൊയ്തീൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.കെ രാജേന്ദ്രൻ, പി വി ബാലകൃഷ്ണൻ, എൻ. ഹരീന്ദ്രൻ, എ.വി രാമദാസൻ, പി.വി സനൽകുമാർ, കെ.കെ നാരായണൻ, കെ.കെ രവീന്ദ്രൻ, എം.സോമനാഥൻ, പി.വി വത്സലൻ, കെ.എം പവിത്രൻ, ടി.കെ സുരേന്ദ്രൻ, സുനിൽകുമാർ കരിമ്പിൽ, വി.വി രാജീവ് കുമാർ, എ.എൻ പത്മജ, കെ രാമചന്ദ്രൻ, പി.വി നാണിക്കുട്ടി, ടി.പി ശശീന്ദ്രൻ, ദേവദാസ് വെള്ളോത്ത്, എൻ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം സമ്മേളനം നവംബറിലും, ജില്ലാ സമ്മേളനം പള്ളിക്കുന്നിൽ ഡിസംബർ 12, 13 തീയതികളിലും, സംസ്ഥാന സമ്മേളനം ഏറണാകുളത്ത് ജനുവരി 17,18,19 തീയതികളിലും നടക്കും.

English Summary: Kerala State Service Pensioners Association Kathirur Mandalam Committee held its 42nd annual conference at Ponnyam LP School with honoring senior members and new committee formation. State Vice President T.V. Gangadharan inaugurated. Constituency conference in November, district conference at Pallikunnu on Dec 12-13, and state conference at Ernakulam on Jan 17-19.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386451/ksspa-kathirur-mandalam-42nd-annual-conference-ponnyam)