---
title: "'കളിചിരികൾ മാഞ്ഞ വളയത്തെ വീട്ടിലേക്ക് കുഞ്ഞു യാവിൻ യുവിന്റെ  ചേതനയറ്റ ശരീരമെത്തി' ;  പൊട്ടിക്കരഞ്ഞ് മാതാപിതാക്കളും ചേട്ടനും, സംസ്‌കാരം വീട്ടുവളപ്പിൽ"
english_title: "Two Year Old Yavin Yuvik Funeral Today Valayam House Verandah Fall Head Injury Death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386438/two-year-old-yavin-yuvik-funeral-valayam-fall-death-kozhiKode"
published_at: "2026-10-10T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9fad21a34b_wo_Year_Old_Yavin_Yuvik_Funeral_Today_Valayam_House_Verandah_Fall_Head.jpg"
keywords: ["yavin yuvik death valayam", "two year old fall death kozhikode", "valayam police inquest kozhikode medical college"]
---

# 'കളിചിരികൾ മാഞ്ഞ വളയത്തെ വീട്ടിലേക്ക് കുഞ്ഞു യാവിൻ യുവിന്റെ  ചേതനയറ്റ ശരീരമെത്തി' ;  പൊട്ടിക്കരഞ്ഞ് മാതാപിതാക്കളും ചേട്ടനും, സംസ്‌കാരം വീട്ടുവളപ്പിൽ

> **Lead Summary:**  വളയം: കളിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് മരിച്ച രണ്ടുവയസ്സുകാരൻ യാവിൻ യുവിക്കിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വളയത്തെ വീട്ടുവളപ്പിൽ നടക്കും.

## Article Content

 വളയം: കളിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് മരിച്ച രണ്ടുവയസ്സുകാരൻ യാവിൻ യുവിക്കിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വളയത്തെ വീട്ടുവളപ്പിൽ നടക്കും.

ഇന്ന് രാവിലെ വളയം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഉച്ചയ്ക്ക് 12.30ഓടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

വളയം സ്വദേശികളായ ജിതിൻ–ബിജിഷ ദമ്പതികളുടെ ഇളയ മകനാണ് യാവിൻ യുവിക്. കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. 

ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ വീഴുകയും തല നിലത്ത് ഇടിക്കുകയുമായിരുന്നു. വീണതിന് പിന്നാലെ കുറച്ചുനേരം കരഞ്ഞ കുഞ്ഞ് പിന്നീട് മയങ്ങിപ്പോയി.

വീഴ്ചയുടെ ക്ഷീണം കാരണം ഉറങ്ങിപ്പോയതാകാമെന്ന് കരുതിയ മാതാപിതാക്കൾ കുട്ടിയെ കിടത്തി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞ് ഉണരാതിരുന്നതോടെ വീട്ടുകാർ വിളിച്ചുനോക്കുകയായിരുന്നു.

അപ്പോഴാണ് കുട്ടി അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചവരെ വീട്ടിൽ കളിച്ചുനടന്നിരുന്ന കുഞ്ഞിന്റെ മരണം ബന്ധുക്കൾക്ക് വലിയ ആഘാതമായി. കളിചിരികൾ നിറഞ്ഞിരുന്ന വീട്ടിൽ യാവിൻ യുവിക്കിന്റെ വേർപാട് തീരാദുഃഖമായി മാറി.

English Summary: Funeral of two-year-old Yavin Yuvik who died after falling and sustaining head injury while playing in house verandah will be held today at 2.30 PM at family property in Valayam. After Valayam police inquest, body was taken to Kozhikode Medical College for postmortem and handed over to relatives at 12.30 PM. He was younger son of Valayam natives Jithin-Bijisha couple.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386438/two-year-old-yavin-yuvik-funeral-valayam-fall-death-kozhiKode)