---
title: "സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതി കണ്ണൂർ ജില്ലയിൽ എക്സൈസ് വ്യാപക റെയ്ഡ് 2185 കേസുകൾ"
english_title: "Kerala Government 100 Day Program Kannur Excise Enforcement 2185 Cases Operation Thunder"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386425/kannur-excise-2185-cases-100-day-program-operation-thunder"
published_at: "2026-10-10T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9ebf080eae_kannur-excise-2185-cases-100-day-program.jpg"
keywords: []
---

# സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതി കണ്ണൂർ ജില്ലയിൽ എക്സൈസ് വ്യാപക റെയ്ഡ് 2185 കേസുകൾ

> **Lead Summary:** കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഊർജിതമാക്കി എക്സൈസ് വകുപ്പ്. ഓപ്പറേഷൻ തണ്ടർ, വിമുക്തി, ഓപ്പറേഷൻ ഗ്രീൻ ലീഫ് തുടങ്ങിയ പ്രത്യേക ഡ്രൈവുകളുടെ ഭാഗമായി വ്യാപക പരിശോധനകളും റെയ്ഡുകളുമാണ് ജില്ലയിലുടനീളം ഈ കാലയളവിൽ നടത്തിയത്. വിവിധ വിഭാഗങ്ങളിലായി 2185 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തതായാണ് എക്സൈസ് അറിയിച്ചത്.

## Article Content

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ഊർജിതമാക്കി എക്സൈസ് വകുപ്പ്. ഓപ്പറേഷൻ തണ്ടർ, വിമുക്തി, ഓപ്പറേഷൻ ഗ്രീൻ ലീഫ് തുടങ്ങിയ പ്രത്യേക ഡ്രൈവുകളുടെ ഭാഗമായി വ്യാപക പരിശോധനകളും റെയ്ഡുകളുമാണ് ജില്ലയിലുടനീളം ഈ കാലയളവിൽ നടത്തിയത്. വിവിധ വിഭാഗങ്ങളിലായി 2185 കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തതായാണ് എക്സൈസ് അറിയിച്ചത്.

വിദ്യാലയങ്ങളെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കഴിഞ്ഞ 100 ദിവസത്തിനിടയിൽ ജില്ലയിൽ 3327 റെയ്ഡുകളും 51,143 വാഹന പരിശോധനകളും നടത്തി. ഇവയെ തുടർന്ന് 522 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 225 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അബ്കാരി കേസുകളിൽ പിടിച്ചെടുത്ത 43 വാഹനങ്ങൾ ലേലം ചെയ്ത് 13.5 ലക്ഷം രൂപ സർക്കാരിലേക്ക് വകയിരുത്തിയതായും എക്സൈസ് പറയുന്നു.

ലഹരിമരുന്നുകളുടെ ഉപയോഗം, ഉത്പാദനം, കടത്ത്, വിൽപ്പന എന്നിവ തടയുന്നതിനായുള്ള എൻഡിപിഎസ് നിയമപ്രകാരം 235 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരിശോധനകളിൽ അഞ്ച് വാഹനങ്ങളും 55,090 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ വൻതോതിൽ ലഹരിവസ്തുക്കൾ പിടികൂടി. 11 ഗ്രാം എംഡിഎംഎ, 114 ഗ്രാം മെത്താംഫെറ്റാമിൻ, 55 കിലോ കഞ്ചാവ്, 12 കഞ്ചാവ് ചെടികൾ, നാല് ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെടുത്തത്. 7000 ലിറ്റർ സ്പിരിറ്റ്, 61.9 ലിറ്റർ ചാരായം, 1332.465 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം തുടങ്ങിയവയും ഈ കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷന്റെ ഭാഗമായി 258 ലേബർ ക്യാമ്പുകൾ, 808 നഗറുകൾ, 171 റെയിൽവേ സ്റ്റേഷനുകൾ, 2676 സ്കൂൾ പരിസരങ്ങൾ, 933 ബസ് സ്റ്റാൻഡുകൾ, 719 മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എക്സൈസ് സംഘം പരിശോധന നടത്തി. വ്യാജമദ്യത്തിനെതിരായ ഓപ്പറേഷൻ ശുദ്ധിയുടെ ഭാഗമായി 1776 കള്ള് ഷാപ്പുകൾ പരിശോധിച്ച് 261 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമുക്തി മിഷന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ 422 ക്ലബ്ബുകൾ രൂപീകരിക്കുകയും 1304 ലഹരി വിരുദ്ധ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജും നിർമലഗിരി കോളേജ് കൂത്തുപറമ്പും ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചിട്ടുണ്ട്.

 As part of state government's 100-day action plan, Excise Department has intensified enforcement activities in district. Extensive inspections and raids were conducted throughout district as part of special drives like Operation Thunder, Vimukthi, Operation Green Leaf. Excise informed that 2185 cases have been registered so far in various categories.

As part of Operation Thunder aimed at making schools drug free, 3327 raids and 51,143 vehicle inspections were conducted in district in last 100 days. Following this 522 abkari cases were registered and 225 people arrested. Excise says 43 vehicles seized in abkari cases were auctioned and Rs 13.5 lakh remitted to government.

235 cases were registered under NDPS Act to prevent use, production, smuggling and sale of drugs. Five vehicles and Rs 55,090 were taken into custody during inspections. Huge quantity of narcotics seized in inspections in various parts of district. 11 grams MDMA, 114 grams methamphetamine, 55 kg ganja, 12 ganja plants…

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386425/kannur-excise-2185-cases-100-day-program-operation-thunder)