---
title: "ഭിന്നശേഷി കുട്ടികളുടെ ജില്ലാ കായിക മേള ;  മൂന്നാം സ്ഥാനം നേടിയ ചൊക്ലി ബി.ആർ.സി ആഹ്ലാദ പ്രകടനം നടത്തി"
english_title: "Differently Abled Children District Sports Meet Chokli BRC Third Place Celebration Rally"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386409/differently-abled-children-district-sports-meet-chokli-brc-third-place-celebration-rally"
published_at: "2026-10-10T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9d346921bd_chokli-brc-third-place-differently-abled-sports-meet-celebration.jpg"
keywords: []
---

# ഭിന്നശേഷി കുട്ടികളുടെ ജില്ലാ കായിക മേള ;  മൂന്നാം സ്ഥാനം നേടിയ ചൊക്ലി ബി.ആർ.സി ആഹ്ലാദ പ്രകടനം നടത്തി

> **Lead Summary:** ചൊക്ലി: ജില്ലാ കായിക മേളയോടനുബന്ധിച്ച് തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഭിന്നശേഷി കുട്ടികളുടെ ഇൻക്ലൂസീവ് സ്പോർട്സിൽ മൂന്നാം സ്ഥാനം നേടിയ ചൊക്ലി ബി.ആർ.സി ആഹ്ലാദ പ്രകടനം നടത്തി.

## Article Content

ചൊക്ലി: ജില്ലാ കായിക മേളയോടനുബന്ധിച്ച് തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഭിന്നശേഷി കുട്ടികളുടെ ഇൻക്ലൂസീവ് സ്പോർട്സിൽ മൂന്നാം സ്ഥാനം നേടിയ ചൊക്ലി ബി.ആർ.സി ആഹ്ലാദ പ്രകടനം നടത്തി.

ചൊക്ലി ഗ്രാമപഞ്ചായത്ത് യത്ത് പ്രസിഡണ്ട് എൻ. അനൂപ് റാലി ഫ്ലാഗ് ഓഫ് ഓഫ് ചെയ്തു. വാർഡംഗം സി.കെ ജനീബ അധ്യക്ഷയായി.കെ.എസ് ടിഎ സബ് ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത്, കെ.എ.ടി.എഫ് ജില്ലാ ട്രഷറർ മുഹമ്മദ് മംഗലശേരി,കെ.പി.പി.എച്ച്.എ പ്രതിനിധി രാജീവൻ, ചൊക്ലി യു.പി സ്കൂൾ പ്രധാനധ്യാപിക ജിഷ, എച്ച് എം ഫോറം പ്രതിനിധി മനേഷ്, പിഎംയു.പി പ്രധാനധ്യാപകൻ അബ്ദുൽ സലിം എന്നിവർ സംസാരിച്ചു.

ചൊക്ലി ബിപിസി അബ്ദുള്ള കോച്ചേരി സ്വാഗതവും, സ്പെഷ്യൽ എജ്യുക്കേറ്റർ ശ്രീലത നന്ദിയും പറഞ്ഞു. ഇൻക്ലൂസീവ് മേളയിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷി കുട്ടികളും, രക്ഷിതാക്കളും ബി.ആർ.സി പ്രതിനിധികളും, മറ്റ് സ്കൂൾ അധ്യാപകരും റാലിയിൽ അണിചേർന്നു. പുളിയ നമ്പ്രം സ്കൂളിന്റെ നേതൃത്വത്തിൽ ബാന്റ് മേളവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386409/differently-abled-children-district-sports-meet-chokli-brc-third-place-celebration-rally)