---
title: "വ്യാപാരിയെ അക്രമിച്ച് 30 പവനും, ഒന്നരക്കോടിയും കവർന്ന കേസിൽ കോടതിയിൽ കീഴടങ്ങിയ വിളക്കോട്ടൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു."
english_title: "Payyannur Gold Trader Robbery 30 Pavan 1.5 Crore Accused Vilakkoottur Jijesh Police Custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386347/payyannur-trader-robbery-30-pavan-1-5-crore-vilakkottur-accused-police-custody"
published_at: "2026-10-09T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac918cd507ba_payyannur-trader-robbery-30-pavan-1-5-crore-vilakkottur.jpg"
keywords: ["payyannur pilathara gold robbery", "maharashtra trader attack 1.5 crore", "vilakkoottur jijesh custody surrender"]
---

# വ്യാപാരിയെ അക്രമിച്ച് 30 പവനും, ഒന്നരക്കോടിയും കവർന്ന കേസിൽ കോടതിയിൽ കീഴടങ്ങിയ വിളക്കോട്ടൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

> **Lead Summary:** പയ്യന്നൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും, കുടുംബത്തെയും അക്രമിച്ച് സ്വർണവും, പണവും കൊള്ളയടിച്ച കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കേസിലെ ഏഴാം പ്രതി വിളക്കോട്ടൂർ തൃപ്പങ്ങോട്ടൂർ വെള്ളോൻ്റവിട ഹൗസിൽ ജിജീഷിനെ ആണ് പയ്യന്നൂർ സി.ഐ: മഹേഷ് കെ. നായർ കസ്റ്റഡിയിൽ വാങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി ജിജീഷുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി. സംഭവം നടന്ന സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും. മൂന്ന് ദിവസത്തേക്കാണ് പയ്യന്നൂർ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.

## Article Content

പയ്യന്നൂർ പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയെയും, കുടുംബത്തെയും അക്രമിച്ച് സ്വർണവും, പണവും കൊള്ളയടിച്ച കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കേസിലെ ഏഴാം പ്രതി വിളക്കോട്ടൂർ തൃപ്പങ്ങോട്ടൂർ വെള്ളോൻ്റവിട ഹൗസിൽ ജിജീഷിനെ ആണ് പയ്യന്നൂർ സി.ഐ: മഹേഷ് കെ. നായർ കസ്റ്റഡിയിൽ വാങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി ജിജീഷുമായി പോലീസ് തെളിവെടുപ്പ് തുടങ്ങി. സംഭവം നടന്ന സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും. മൂന്ന് ദിവസത്തേക്കാണ് പയ്യന്നൂർ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.

ജിജീഷ് കഴിഞ്ഞ 25ന് പയ്യന്നൂർ കോടതിയിലാണ് കീഴടങ്ങിയത്. ജൂൺ ഒന്നിന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. തലശേരിയിൽ താമസിച്ച് സ്വർണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്തർ നിഗമും കുടുംബവും സഞ്ചരിച്ച കാർ തട്ടിയെടുത്ത് ആക്രമിച്ച് 30 പവനും ഒന്നര കോടി രൂപയുമാണ് തട്ടിയെടുത്തത്.

English Summary: In case of attacking trader and robbing 30 pavan and 1.5 crore native of Vilakkoottur who surrendered in court given to police custody.Police took into custody accused who surrendered in court in case of attacking and robbing gold trader from Maharashtra and family at Payyannur Pilathara. Seventh accused in case Jijesh (35) of Vellontavida House Trippangottur Vilakkoottur taken into custody by Payyannur CI Mahesh K Nair. Police started evidence collection with Jijesh after recording arrest. Evidence collection will be done at place of incident also. Payyannur court gave accused to custody for three days.

Jijesh surrendered in Payyannur court on 25th. Incident that led to case was on night of June 1. Car of Kumar Jalandar Nigam native of Maharashtra who lives in Thalassery and does gold trading and family was snatched attacked and 30 pavan and one and half crore rupees was robbed.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386347/payyannur-trader-robbery-30-pavan-1-5-crore-vilakkottur-accused-police-custody)