---
title: "മട്ടന്നൂർ ഉളിക്കൽ മേഖലയിൽ  വീശിയടിച്ച് ചുഴലി ; വയത്തൂർ യു.പി സ്കൂളിന്റെ ഷീറ്റ് പാറിപ്പറന്ന് 3 കാറുകൾക്ക് നാശനഷ്ടം"
english_title: "Mattannur Ulikkal Cyclone Wind Damage Vayathur UP School Roof Cars Damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386314/mattannur-ulikkal-cyclone-vayathur-up-school-roof-cars-damaged"
published_at: "2026-10-09T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8d88bae9b5_mattannur-ulikkal-cyclone-vayathur-up-school-roof-cars-damaged.jpg"
keywords: ["ulikkal mattannur cyclone damage", "vayathur up school roof blown", "iritty whirlwind cars damaged"]
---

# മട്ടന്നൂർ ഉളിക്കൽ മേഖലയിൽ  വീശിയടിച്ച് ചുഴലി ; വയത്തൂർ യു.പി സ്കൂളിന്റെ ഷീറ്റ് പാറിപ്പറന്ന് 3 കാറുകൾക്ക് നാശനഷ്ടം

> **Lead Summary:** ഉളിക്കൽ ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12:30യോടു കൂടി വീശിയടിച്ച ചുഴലിക്കാറ്റിൽ വൻനാശനഷ്ടം. വയത്തൂർ യുപി സ്കൂളിന്റെ ആർച്ച് രൂപത്തിലുള്ള മേൽക്കൂര പറന്നുപോയി സ്കൂളിലെ പിന്നിലെ കെട്ടിടത്തിന് മുകളിൽ പതിച്ചു.

## Article Content

ഉളിക്കൽ ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12:30യോടു കൂടി വീശിയടിച്ച ചുഴലിക്കാറ്റിൽ വൻനാശനഷ്ടം. വയത്തൂർ യുപി സ്കൂളിന്റെ ആർച്ച് രൂപത്തിലുള്ള മേൽക്കൂര പറന്നുപോയി സ്കൂളിലെ പിന്നിലെ കെട്ടിടത്തിന് മുകളിൽ പതിച്ചു.

കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന മൂന്നു കാറുകൾക്കും വലിയ നാശനഷ്ടമാണ് ഉണ്ടായത്. മഴയോടൊപ്പം ഉണ്ടായ കനത്ത ചുഴലിക്കാറ്റാണ് ഇരിട്ടി മേഖലയിലും നാശനഷ്ടം വരുത്തിയത്.

വയത്തൂർ യുപി സ്കൂളിന്റെ 15 വർഷം മുൻപ് നിർമ്മിച്ച ആർച്ച് മേൽക്കൂരയാണ് കാറ്റിൽ പറന്നത്. അധ്യാപകർ സ്ഥലത്തെത്തിയാണ് മേൽക്കൂരയുടെ അടിയിൽ നിന്നും വാഹനങ്ങളെ എടുത്തു മാറ്റിയത്. കാറുകൾക്കും കെട്ടിടത്തിനുമായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇതുവഴി ഉണ്ടായത്.

മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ് പലവിധത്തിലുള്ള നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ജീവനുകൾ പൊലിയാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.

English Summary: Cyclone wind hits Mattannur Ulikkal region Vayathur UP School sheet blown away 3 cars damaged.Huge damage in whirlwind that hit Ulikkal town around 12:30 PM today. Arch shaped roof of Vayathur UP School flew off and fell on rear building of school.Three cars parked under building suffered heavy damage. Heavy whirlwind accompanied by rain also caused damage in Iritty region.

Arch roof built 15 years ago of Vayathur UP School flew in wind. Teachers reached spot and removed vehicles from under roof. Damage worth lakhs for cars and building.

Whirlwind that hit various parts of high range caused various types of losses. No loss of life averted major disaster.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386314/mattannur-ulikkal-cyclone-vayathur-up-school-roof-cars-damaged)