---
title: "കളിച്ചുകൊണ്ടിരിക്കെ വീണു ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം, നാദാപുരം വളയത്ത് നാടിനെ കണ്ണീരിലാഴ്ത്തി കുഞ്ഞിന്റെ മരണം"
english_title: "Valayam Toddler Death One And Half Year Old Fell In Courtyard Died Baby Memorial Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386309/valayam-toddler-death-one-and-half-year-old-fell-courtyard"
published_at: "2026-10-09T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8cfd9f3c7d_valayam-toddler-death-one-and-half-year-old-fell.jpg"
keywords: []
---

# കളിച്ചുകൊണ്ടിരിക്കെ വീണു ; ഒന്നരവയസ്സുകാരന് ദാരുണാന്ത്യം, നാദാപുരം വളയത്ത് നാടിനെ കണ്ണീരിലാഴ്ത്തി കുഞ്ഞിന്റെ മരണം

> **Lead Summary:** വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ ഒന്നരവയസ്സുകാരൻ മരിച്ചു. ഇന്ന് രാവിലെയാണ് വീട്ടുകാരെയും, നാട്ടുകാരെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തിയ സംഭവം.

## Article Content

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ ഒന്നരവയസ്സുകാരൻ മരിച്ചു. ഇന്ന് രാവിലെയാണ് വീട്ടുകാരെയും, നാട്ടുകാരെയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തിയ സംഭവം.

മുറ്റത്ത് വീണതിനെ തുടർന്ന് കരഞ്ഞ കുട്ടി പിന്നീട് മയങ്ങി അബോധാവസ്ഥയിലാകുകയായിരുന്നു. വീട്ടുകാർ വിളിച്ചിട്ടും കുട്ടി ഉണർന്നില്ല. വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ ഉടനെ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു, വളയം പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

English Summary: One and half year old who got injured after falling while playing in house courtyard died.Toddler who got injured after falling while playing in house courtyard at Valayam, Nadapuram died. Incident happened today daytime. After falling in courtyard child cried and later fell asleep. When child did not wake up family checked and found child in unconscious state.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386309/valayam-toddler-death-one-and-half-year-old-fell-courtyard)