---
title: "ചൊക്ലി ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹൈസ്ക്കൂൾ വിഭാഗത്തിൽ ചൊക്ലി രാമവിലാസവും, ഒളവിലം രാമകൃഷ്ണയും ഒന്നും, രണ്ടും സ്ഥാനങ്ങളിൽ.."
english_title: "Chokli Sub District News Reading Competition Ramavilasam Olavillam Winners High School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386271/chokli-sub-district-news-reading-competition-ramavilasam-winner"
published_at: "2026-10-09T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8a54245ef7_chokli-sub-district-news-reading-competition-ramavilasam-winner.jpg"
keywords: []
---

# ചൊക്ലി ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹൈസ്ക്കൂൾ വിഭാഗത്തിൽ ചൊക്ലി രാമവിലാസവും, ഒളവിലം രാമകൃഷ്ണയും ഒന്നും, രണ്ടും സ്ഥാനങ്ങളിൽ..

> **Lead Summary:** ചൊക്ലി: ചൊക്ലി ഉപജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ച് വാർത്താ വായനാ മത്സരം നടത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ ആര്യാ ലഷ്മി ഒന്നാം സ്ഥാനം നേടി.

## Article Content

ചൊക്ലി: ചൊക്ലി ഉപജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ച് വാർത്താ വായനാ മത്സരം നടത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ ആര്യാ ലഷ്മി ഒന്നാം സ്ഥാനം നേടി.

ഒളവിലം രാമകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ സി.ശിവ രണ്ടാം സ്ഥാനവും നേടി. ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ഉമേഷ് കോറോത്ത് നേതൃത്വം നൽകി.

കൂത്ത് പറമ്പ് ജി.എച്ച്.എസ്.എസിലെ അധ്യാപകൻ രൺദീപ് തോട്ടത്തി,തോട്ടട ജി.എച്ച്.എസ്.എസിലെ റിട്ട. അധ്യാപകൻ എ. പ്രകാശ്, മാധ്യമ പ്രവർത്തകൻ സന്ദീപ് ഉണ്ണി എന്നിവർ വിധികർത്താക്കളായി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 7 ഉം ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ടും വിദ്യാർത്ഥികൾ വാർത്താ വായനാ മത്സരത്തിൽ പങ്കെടുത്തു.

English Summary: Chokli sub district news reading competition in high school section Chokli Ramavilasam and Olavillam Ramakrishna secured first and second positions.

News reading competition held in connection with Chokli sub district science fair. In high school section Arya Lakshmi of Ramavilasam Higher Secondary School secured first position. C Shiva of Olavillam Ramakrishna Higher Secondary School secured second position. Sub district Social Science Club convener Umesh Koroth led.

Teachers Randeep Thottathil of Koothuparamba GHSS, retired teacher A Prakash of Thottada GHSS, media worker Sandeep Unni were judges. Seven students in high school section and two students in higher secondary section participated in news reading competition.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386271/chokli-sub-district-news-reading-competition-ramavilasam-winner)